ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന ശേഷമുള്ള ആദ്യ ക്രിസ്മസ് ആഘോഷമാക്കി നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ ഉയിരും ഉലകവും എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് വിഘ്‌നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായി എത്തിയത്.
‘ഉയിര്‍, ഉലകം, നയന്‍, വിക്കി ആന്‍ഡ് കുടുംബം. നിങ്ങള്‍ക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്‌നേഹം! നിങ്ങള്‍ എപ്പോഴും സ്വപ്‌നം കണ്ട ഒരു ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു!. ദൈവം അനുഗ്രഹിക്കട്ടെ’, ചിത്രം പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ ഒന്‍പതിനായിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. തെന്നിന്ത്യ അടുത്തിടെ കണ്ട ഏറ്റവും വലിയ ആഢംബര വിവാഹമായിരുന്നു നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, അജിത്ത്, ജ്യോതിക, സംവിധായകന്മാരായ ഗൗതം വാസുദേവ മേനോന്‍, അറ്റ്‌ലി തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…