‘വിവാഹത്തിനായി പണം സേവ് ചെയ്യുകയാണ്’, തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തി നയന്‍താരയും വിഘ്‌നേഷും

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരിക്കുകയാണ് ഇരുവരും. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ബ്ലൂ അനാര്‍ക്കലിയായിരുന്നു നയന്‍താര എത്തിയത്. വെളള ഷര്‍ട്ടും മുണ്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം.

‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെ വിഘ്‌നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. ”വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാന്‍ കാത്തിരിക്കുന്നു,” എന്നാണ് വിഘ്‌നേഷ് ഉത്തരം നല്‍കിയത്. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ ഒരു തമിഴ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചില ലക്ഷ്യങ്ങളുണ്ടെന്നും അതൊക്കെ ചെയ്ത് തീര്‍ത്തിട്ടായിരിക്കും വിവാഹമെന്ന് വിഘ്‌നേഷ് പറഞ്ഞു. ‘ങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം’, വിഘ്‌നേഷ് പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago