ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിഘ്‌നേഷും വിവാഹിതരായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. തമിഴ്‌നാട്ടിലെ ഏതോ ഒരു അമ്പലത്തിൽ വെച്ച് രഹസ്യമായിട്ടാണ് ചടങ്ങ് നടന്നതെന്നാണ് വാർത്തകൾ പുറത്തു വരുന്നത്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഈ വാർത്ത സത്യമാകട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.
വിഘ്‌നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താൻ എന്ന വിജയ് സേതുപതി ചിത്രത്തിൽ നയൻതാര ആയിരുന്നു നായികാ വേഷം ചെയ്തത്. തന്റെ ഒറ്റ പേരിൽ ചിത്രങ്ങൾ വിജയിപ്പിക്കാനുള്ള താരമൂല്യമുള്ള നയൻതാര ഇപ്പോൾ വമ്പൻ ചിത്രങ്ങളിൽ നായികാ വേഷം ചെയ്യുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ നായികാ വേഷം ചെയ്ത ദർബാർ ആണ് നയൻതാരയുടെ ഏറ്റവും പുതിയ റിലീസ്. മലയാളത്തിൽ നിന്നും തമിഴിൽ എത്തിയതോടെ നയൻതാരയ്ക്ക് കൈനിറയെ ചിത്രങ്ങൾ ആയി. ആദ്യം ഗ്ലാമർ വേഷങ്ങൾ ചെയ്തു ശ്രദ്ധ പിടിച്ചു പറ്റിയ നയൻതാര പതിയെ ട്രാക്ക് മാറ്റിയതിന് ശേഷമാണ് ഈ നടിയുടെ ഗംഭീര അഭിനയ പാടവം ലോകം ശ്രദ്ധിക്കുന്നത്. പിന്നീട് വമ്പൻ ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം പിടിച്ചെടുക്കുകയായിരുന്നു താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…