ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇനി സ്റ്റൈൽ മന്നൻ രജനികാന്തിന്റെ അയൽക്കാരി. ചെന്നൈ നഗരത്തിലെ ആഡംബര ഭവനങ്ങളുടെ കേന്ദ്രമായ പോയസ് ഗാർഡനിൽ നയൻതാര വീട് സ്വന്തമാക്കി. രജനികാന്ത് ഉൾപ്പെടെ പല പ്രമുഖരുടെയും വീട് ഇരിക്കുന്ന സ്ഥലമാണിത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീടും പോയസ് ഗാർഡനിൽ ആയിരുന്നു. നാല് കിടപ്പുമുറികൾ അടങ്ങിയ ഒരു വീടാണ് നയൻതാര പോയസ് ഗാർഡനിൽ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താമസിയാതെ തന്നെ പുതിയ വീട്ടിലേക്ക് താരം താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ.
പോയസ് ഗാർഡനിൽ രജനികാന്തിന്റെ വീടിനോട് ചേർന്നാണ് മരുമകൻ ധനുഷ് തന്റെ പുതിയ ആഡംബരഭവനം പണിയുന്നത്. വിഘ്നേഷ് ശിവനൊപ്പം താമസിയാതെ തന്നെ താരം പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പോയസ് ഗാർഡനിൽ തന്നെ വേറൊരു വീട് കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, എത്ര രൂപയ്ക്കാണ് നയൻതാര പോയസ് ഗാർഡനിൽ വീട് വാങ്ങിയതെന്ന് വ്യക്തമല്ല. പക്ഷേ, കോടികൾ വിലമതിക്കുന്നതാണ് വീട് എന്നാണ് റിപ്പോർട്ടുകൾ. നയൻതാരയുടെയും കാമുകൻ വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞതായും ഉടൻ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞാൽ നയൻതാരയും വിഘ്നേഷ് ശിവനും പുതിയ വീട്ടിൽ ആയിരിക്കും താമസിക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…