Nayanthara Chakravarthy talks about the messages she gets in social media
ബാലതാരമായി സിനിമ രംഗത്തെത്തിയ നയൻതാര ചക്രവർത്തി ഇന്ന് മുൻനിര നായികമാരുടെ നിരയിലേക്കുള്ള പ്രയാണത്തിലാണ്. നിരവധി ഫോട്ടോഷൂട്ടുകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും അതില്‍ തനിക്ക് വരുന്ന സന്ദേശങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് നയന്‍താര ചക്രവര്‍ത്തി.
ഞാനും അച്ഛനും അമ്മയും ചേര്‍ന്നാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോ ഷൂട്ടിനു താഴെയും നല്ലതും ചീത്തയുമായ കമന്റുകള്‍ വരാറുണ്ട്. അത്തരം നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാലോ. അമ്മയ്ക്കൊക്കെ ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്തു കളയാറുണ്ട്. പക്ഷേ എന്നെ അതൊന്നും ബാധിക്കാറില്ല. ഇനി ബാധിക്കുകയുമില്ല. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കില്‍ ഡിലീറ്റ് ചെയ്യുമന്നേയുള്ളൂ. അല്ലാതെ അവരുടെ കാഴ്ചപാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാല്‍ അങ്ങനെ തന്നെ ആയിക്കോട്ടെ’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…