ക്ഷേത്ര ദര്‍ശനത്തിനിടെ ശല്യപ്പെടുത്തിയ ആരാധകരോട് ദേഷ്യപ്പെട്ട് തെന്നിന്ത്യന്‍ താരം നയന്‍താര. സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്റെ കുടുംബ ക്ഷേത്രമായ കുംഭകോണത്തിനടുത്തുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇരുവരും എത്തുമെന്നറിഞ്ഞതോടെ വന്‍ജനക്കൂട്ടം അണിനിരന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.
ദര്‍ശനത്തിന് കുറച്ചുസമയം അനുവദിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് നടിയെ രോഷാകുലയാക്കിയത്. അനുവാദം ഇല്ലാതെ വിഡിയോ എടുത്തയാളോടാണ് നയന്‍താര ദേഷ്യപ്പെട്ടത്. ‘വിഡിയോ എടുത്താല്‍ ഫോണ്‍ അടിച്ചുടയ്ക്കും’ എന്ന് താരം പറയുന്ന ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതിന് നയന്‍താര ദേഷ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലും ദര്‍ശനം നടത്തി ട്രെയിനിലാണ് ഇരുവരും മടങ്ങിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…