സിനിമാ പ്രേഷകരുടെ പ്രിയപ്പെട്ട നടിയായ നയന്‍താരയെ പൊതുവായ വേദിയില്‍ വീണ്ടും അപമാനിച്ചിരിക്കുകയാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ രാധ രവി. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് സമാനമായി ഒരു സിനിമാ പ്രൊമോഷന് ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ വളരെ വലിയ രീതിയിൽ തന്നെ അപമാനിച്ചത് വിവാദവാര്ത്തയായിരുന്നു.
Another misogynistic comment made by BJP's #RadhaRavi on #Nayanthara after he had slut-shamed her before! Seems like "star" campaigners are totally getting it wrong by passing nasty comments on women to gain mileage for #TamilNaduElections2021 Disgust! https://t.co/nrcEaiafdd
— Anusha Sundar (@anusha16_) March 31, 2021
തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയാണ് രാധ രവി താരത്തെ പറ്റി വളരെ മോശം ഭാഷയില്‍ സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ പറ്റി സംസാരിക്കവെയാണ് രാധ രവിയുടെ വളരെ മോശമായ തരത്തുള്ള പരാമര്‍ശം.
ராதாரவி எப்பவுமே ஆபாசமாதான் பேசுவாரு… அதனால அவரு பேசுறதையெல்லாம் கண்டுக்காம கடந்து போயிடணும்… அதானே? இதுல கூட்டத்துல இருந்த பெண்ணை பார்த்து அசிங்கமா பேசியிருக்காரு.
இவர் பாஜகல இருக்குறதால, ஊடகமும் எந்த கேள்வியும் கேட்காது.
Warning: Filthy contenthttps://t.co/QBlHViKTfJ pic.twitter.com/pK2TUAUq4a
— பூதம் (@angry_birdu) March 31, 2021
ഇതിന് മുൻപ് 2019ല്‍ നയന്‍താരയെ കുറിച്ച് വളരെ മോശമായി സംസാരിച്ചപ്പോള്‍
അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്മപ്പെടുത്താന് ആഗ്രഹിയ്ക്കുന്നു എന്നും ഇന്റസ്ട്രിയില്‍ അപ്രസക്തമാകുമ്പോൾ വെറും തരം താഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് കേവലം വിലകുറഞ്ഞ പരിപാടിയാണെന്നുമായിരുന്നു നയന്‍താരയുടെ പ്രതികരിച്ചത്.