തമിഴകത്ത് ഏറ്റവും അധികം ആരാധകരുള്ള നായികയാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ അഴക് പിന്നീട് വന്ന ഒരു നായികമാര്‍ക്കും സിനിമ പ്രേമികള്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന എല്ലാ ചിത്രത്തിലും ഒരു പ്രത്യേകത ലുക്കിലും വരുത്താന്‍ നയന്‍ താര ശ്രമിക്കാറുണ്ട്. പൊതു ചടങ്ങുകളില്‍ എത്താറുള്ള താരത്തിന്റെ വസ്ത്രവും മേക്കപ്പുമെല്ലാം ഫാഷന്‍രംഗത്ത് ട്രന്‍ഡിങ് ആകാറുണ്ട്. പലരും ടിക്ടക്കിലൂടെ താരത്തിന്റെ മുഖ സാമ്യതയും ലുക്കുമായി എത്താറുണ്ട്. എന്നാല്‍ നയന്‍താരയെ ആളുകള്‍ എത്ര അനുകരിച്ചാലും ആരാധകര്‍ക്ക് തൃപ്തി വരാറില്ല.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡിങായ ഒരു വീഡിയോയെ ക്കുറിച്ചാണ് നയന്‍സ് ഫാന്‍സിന്റെ സംസാരം. ഒറിജിനല്‍ നയന്‍താരയെ വെല്ലുന്ന മേക്കോവറുമായി വിശശ്രീ എന്ന തമിഴ് മോഡല്‍
ആണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ കണ്ണന്‍ രാജമാണിക്കമാണ് ഈ ഞെട്ടിക്കുന്ന മേക്കോവറിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
വിശശ്രീയെ ‘നയന്‍താര’യാക്കി മാറ്റുന്ന മേക്കപ്പ് വിഡിയോ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. നേരില്‍ കണ്ടാല്‍ നയന്‍സുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിനെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ണന്‍ ‘നയന്‍താര’യാക്കി മാറ്റി ഞെട്ടിച്ചത്. വീഡിയോ ചുരുങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…