സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര നായികായി തുടക്കം കുറിക്കുന്നത്, പിന്നീട് ഒന്ന് രണ്ടു മലയാള ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര സ്ഥിരമായി തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു, തമിഴിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പരമാര്‍ശം സ്വന്തമാക്കിയ നയന്‍സ് തമിഴിലെ താരമൂല്യത്തില്‍ നിന്ന് കൊണ്ട് തന്നെ തന്റെ പഴയ തട്ടകമായ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്, ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നയന്‍താരയുടെ തിരിച്ചു വരവ്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ലവ് ആക്ഷന്‍ ഡ്രാമ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും, നിവിന്‍ പോളിയുടെ നായികായി വേഷമിടുന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേരും ഏറെ രസകരമാണ്, ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ അതെ പേരുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ധ്യാന്‍ ശ്രീനിവാസന്‍, ദിനേശനെന്ന കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുമ്ബോള്‍ ദിനേശന്റെ ശോഭയായിട്ടാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ വരവ്.
തമിഴിലെന്ന പോലെ മലയാളത്തിലും വിജയ ഫോര്‍മുല ആവര്‍ത്തിച്ചു കൊണ്ടായിരുന്നു നയന്‍താരയുടെ തുടക്കം, ചെയ്ത മലയാള സിനിമകളിലൊന്നും നായകന്റെ നിഴലായി നയന്‍താരയെ കണ്ടിട്ടില്ല, ആദ്യം ചെയ്ത മനസ്സിനക്കരെ മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ താരത്തിന്റെ ശുക്രദശ തെളിയുകയായിരുന്നു, പിന്നീട് ഫാസില്‍ ചിത്രമായ വിസ്മയത്തുമ്ബത്തില്‍ നായകന്‍ മോഹന്‍ലാലിനോളം ശ്രദ്ധേയമായ വേഷം ചെയ്തെങ്കിലും സിനിമ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല, മമ്മൂട്ടിയുടെ നായികായി രാപ്പകല്‍ എന്ന കമല്‍ ചിത്രത്തിലും പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്കരവീരന്‍ എന്ന സിനിമയിലും അഭിനയിച്ചു, രണ്ടു ചിത്രങ്ങളും ബോക്സോഫീസ് വിജയം സ്വന്തമാക്കിയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്‌ട്ര എന്ന ചിത്രത്തിലെ വേഷം താരത്തിനു അഭിനയ പ്രകടനത്തിന്റെ കാര്യത്തില്‍ വലിയ ഇമേജ് നല്‍കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…