Nayanthara Regrets on choosing the Role in Ghajini
ലേഡി സൂപ്പർസ്റ്റാർ പദവിക്ക് യാതൊരു വെല്ലുവിളിയും ഇല്ലാതെ തെന്നിന്ത്യൻ സിനിമാലോകം അടക്കി വാഴുകയാണ് നയൻതാര. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ഒരു സിനിമയെ ഓര്‍ത്ത് നടി ഇപ്പോഴും പശ്ചാത്തപിയ്ക്കുന്നുണ്ട്. തമിഴില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ സൂര്യയുടെ ഗജിനി എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നയന്‍താര വ്യക്തമാക്കി.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനിയിലൂടെ സൂര്യയ്ക്കും നായിക അസിനും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് കിട്ടിയിരുന്നു. എന്നാല്‍ നയന്‍താരയ്ക്ക് മാത്രം ഗജനി നിരാശ നല്‍കി. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്ത് വന്നപ്പോള്‍. വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത് എന്ന് നയന്‍താര പറഞ്ഞു.
പക്ഷെ അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിന് ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ട് വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു- നയന്‍ പറഞ്ഞു
ശിവകാർത്തികേയന് ഒപ്പമുള്ള മിസ്റ്റർ ലോക്കൽ, മിസ്റ്ററി ത്രില്ലർ കൊലയുതിർ കാലം, ചിരഞ്ജീവിക്കൊപ്പമുള്ള സൈ റാ നരസിംഹ റെഡ്‌ഡി, നിവിൻ പോളിക്കൊപ്പം ലൗ ആക്ഷൻ ഡ്രാമ, വിജയ്‌ക്കൊപ്പം ദളപതി 63, രജനി – മുരുഗദോസ് ചിത്രം ദർബാർ എന്നിങ്ങനെ സൂപ്പർ താരങ്ങൾക്കൊപ്പം വമ്പൻ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…