Categories: MalayalamNews

തെലുങ്കിൽ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങി നസ്രിയ; ആദ്യ ചിത്രം നാനിക്കൊപ്പം..!

ഫഹദുമൊത്തുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ് നസ്‌റിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ശേഷം വീണ്ടും ഒരു ഇടവേള എടുത്ത താരം ട്രാന്‍സിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വരത്തന്‍ എന്ന ചിത്രത്തില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്കിൽ തന്റെ അരങ്ങേറ്റം നടത്തുവാൻ ഒരുങ്ങുകയാണ് നസ്രിയ. നാച്ചുറൽ സ്റ്റാർ നാനിയുടെ നായികയായിട്ടാണ് നസ്രിയയുടെ അരങ്ങേറ്റം. മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിവേക് ആത്രേയയാണ്. നാനിയുടെ ഇരുപത്തെട്ടാം ചിത്രമാണിത്. നവംബർ 21നാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടുന്നത്.

അവതാരകയായി കരിയർ ആരംഭിച്ച നസ്രിയ ബ്ലെസ്സി ഒരുക്കിയ പളുങ്കിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. മാഡ് ഡാഡിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നസ്രിയ 2013ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രേൻ – നിവിൻ ചിത്രം നേരത്തിന്റെ തമിഴ് പതിപ്പിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് രാജാ റാണിയിലെ റോളും ഏറെ പ്രശംസ നേടിയെടുത്തു. ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനിലെ കാമിയോ റോളാണ് അവസാനമായി നസ്രിയ അഭിനയിച്ചത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago