Categories: Songs

റെജിഷാ വിജയൻ നായികയാകുന്ന ഫൈനൽസിൽ ഗാനം ആലപിച്ച് പ്രിയ വാര്യർ;കാണാം ‘നീ മഴവിൽ പോലെൻ’ ഗാനത്തിന്റെ ടീസർ [VIDEO]

ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായികയാണ് രജീഷ വിജയൻ.അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡും ഈ നടി സ്വന്തമാക്കിയിരുന്നു. ഏറ്റവുമൊടുവിൽ ജൂൺ എന്ന സിനിമയിലാണ് രജീഷ വിജയൻ അഭിനയിച്ചത്.

രജീഷ നായികയായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഫൈനൽസ്‌ . മണിയൻപിള്ള രാജുവും പി രാജീവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ വി അരുൺ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രത്തിലെ ആദ്യ സോങ് ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.നീ മഴവില്ല് പോലെൻ എന്ന ഗാനത്തിന്റെ ടീസർ ആണ് പുറത്ത് വിട്ടത്.പ്രിയ പ്രകാശ് വാര്യർ ആണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഗാനത്തിന്റെ ടീസറിന്.പ്രിയയോടൊപ്പം നരേഷ് അയ്യരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ.

ഒരു സ്‌പോര്‍ട്‌സ് ശ്രേണിയിൽ ഉള്ള ത്രില്ലറാണ് ചിത്രം .സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ രജിഷയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. സ്‌പോര്‍ട്‌സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രമാണ് സുരാജിന്റേത്. ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മലാ പാര്‍വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം കായിക താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago