മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്ന നീലക്കുയിലെ നായിക റാണി വിവാഹിതയായി. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്. പരമ്പരയിലെ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ചത് ലത സംഗരാജുവാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു. ഇപ്പോഴിതാ താരം വിവാഹിതയായ വാര്‍ത്തയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുള്ളത്. വിവാഹിതയാകാന്‍ പോകുകയാണ് എന്ന വാര്‍ത്ത ലത തന്നെയായിരുന്നു പ്രേക്ഷകരുമായി പങ്കുവെച്ചത്.
പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും ലത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 14നാണ് വിവാഹം നടന്നത്. വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്‍ പറയുന്നു. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നല്‍കിയിരിക്കുന്നത്. ലതയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും മിക്കവരും താരത്തെ റാണിയെന്നാണ് വിളിക്കുന്നത്.
നീലക്കുയിലിലൂടെയാണ് ലത സംഗരാജു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.
തെലുങ്കില്‍ നിന്നാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും നിരവധി പരമ്പരകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ സ്റ്റാര്‍ട്ട് മ്യൂസിക്കിലും താരം പങ്കെടുത്ത് ശ്രദ്ദ നേടിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…