Categories: MalayalamReviews

നിഗൂഢതകളുടെ സൗന്ദര്യവുമായി പേടിപ്പെടുത്തി നീലി| റീവ്യൂ വായിക്കാം

‘കള്ളിയങ്കാട്ട് നീലി’യെ പോലെ മലയാളികളുടെ പ്രേതസങ്കല്പങ്ങൾക്ക് രൂപം പകർന്ന മറ്റാരുമില്ല. വർഷങ്ങളോളം സംവിധായകൻ കമലിന്റെ ശിഷ്യൻ ആയിരുന്ന അൽത്താഫ് റഹ്മാൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ‘നീലി’യിലൂടെ കള്ളിയങ്കാട്ട് നീലി വീണ്ടുമെത്തിയിരിക്കുകയാണ്. മലയാളികൾ ഒരിക്കലും മറക്കാത്ത തോർത്ത് എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ കൂടിയാണ് അൽത്താഫ്. ഭയത്തിനൊപ്പം ആകാംക്ഷയും നർമ്മവും കൂട്ടിച്ചേർത്ത് പ്രേക്ഷകന് മനോഹരമായ ഒരു ദൃശ്യാനുഭവം തന്നെയാണ് നീലിയിൽ ഒരുക്കിയിരിക്കുന്നത്. ഹൊറർ ചിത്രങ്ങൾ ഏറെ കണ്ടിട്ടുള്ള മലയാളികൾക്ക് ഉള്ള ഏറ്റവും പുതിയ സമ്മാനമാണ് ഈ ചിത്രം.

Neeli Malayalam Movie

പേടിപ്പെടുത്തുന്ന ഒരു മോർച്ചറിയുടെ പശ്ചാത്തലത്തിൽ തുടങ്ങുന്ന ചിത്രം പിന്നീട് ഓരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മുന്നേറുന്നു. ലക്ഷ്മി ഒരു സ്പീച്ച് തെറാപ്പിസ്റ്റാണ്. അതോടൊപ്പം ഒരു സിംഗിൾ മദറും. മകളോടൊപ്പം കള്ളിയങ്കാട്ടുള്ള തറവാട്ടിലെത്തുന്ന ലക്ഷ്മിക്ക് അവിചാരിതമായ ചില ഏറ്റുമുട്ടലുകൾ നേരിടേണ്ടി വരുന്നു. കൂടാതെ മകളെ കാണാതാവുകയും ചെയ്യുന്നു. മകളെ കണ്ടുപിടിക്കുവാനുള്ള ലക്ഷ്മിയുടെ യാത്രയിലേക്ക് അമാനുഷികതയുടെ ഒരു ശക്തിയും ചേരുന്നു. ലക്ഷ്മിയായി മംമ്ത മോഹൻദാസിന് പകരം മറ്റൊരാളെ ചിന്തിക്കാൻ സാധിക്കാത്ത വിധത്തിലുള്ളൊരു അഭിനയമാണ് കാഴ്‌ച വെച്ചിരിക്കുന്നത്. സ്വതസിദ്ധമായ ലളിതമായ സംഭാഷണങ്ങളിലൂടെയും അഭിനയത്തിലൂടെയും പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ റെനിയായി അനൂപ് മേനോനും തന്റെ ഭാഗം മനോഹരമാക്കി. ഭയത്തിന്റെ അലയൊലികൾക്കിടയിൽ ചിരിയുടെ രസകരമായ കാഴ്ചയൊരുക്കി ബാബുരാജ്, ശ്രീകുമാർ, സിനിൽ സൈനുദ്ധീൻ എന്നിവരും പ്രേക്ഷകരെ കൈയിലെടുത്തു.
Neeli Malayalam Movie

ഒരു നവാഗത സംവിധായകന് ഉണ്ടാകാവുന്ന പല പാളിച്ചകളും ചിത്രത്തിൽ ഉണ്ടെങ്കിലും ചിത്രത്തിന്റെ അതിന്റെ പൂർണതയിൽ ദർശിക്കുമ്പോൾ അതൊരു കുറവായി തോന്നുകയില്ല. റിയാസ് മാരാത്ത്, മുനീർ മുഹമ്മദുണ്ണി എന്നിവർ ചേർന്നെഴുതിയ തിരക്കഥയിൽ അല്പം കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ നീലി മറ്റൊരു തലത്തിൽ എത്തുമായിരുന്നുവെന്ന കാര്യത്തിൽ ലവലേശം സംശയമില്ല. മനോജ് പിള്ളയുടെ കാമറ കണ്ണുകളും പ്രേക്ഷകന്റെ ഭീതിയെ ഏറെ വർദ്ധിപ്പിക്കുന്നുണ്ട്. ശരത്ത് ഈണമിട്ട ഗാനങ്ങളും സാജൻ തീർത്ത എഡിറ്റിംഗും ചിത്രത്തെ കൂടുതൽ മനോഹരമാക്കി. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഹൊറർ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് മികച്ചൊരു അനുഭവം പ്രദാനം ചെയ്യുന്ന ചിത്രമാണ് നീലി. ഭയത്തിനും ഒരു സൗന്ദര്യമുണ്ടെന്ന് തെളിയിക്കുന്ന ഈ നീലി പേടിപ്പിക്കും…!

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago