Categories: MalayalamNews

“സാറ്റലൈറ്റ് പോലും സിനിമ ഇറങ്ങീട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ നിർമ്മാതാവാണ്” ഗൗതമന്റെ രഥത്തെ കുറിച്ച് വികാരാധീനനായി നീരജ് മാധവ്

നീരജ് മാധവ് നായകനായ ഗൗതമന്റെ രഥം മികച്ച അഭിപ്രായങ്ങളാണ് റിലീസ് ദിനം മുതൽ നേടിയെടുത്തത്. ആദ്യ ദിനങ്ങളിൽ മികച്ച കളക്ഷൻ നേടിയിരുന്ന ചിത്രം പിന്നീട് ഷോ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്ന കാരണം അന്വേഷിച്ചറിഞ്ഞിരിക്കുകയാണ് നായകനായ നീരജ് മാധവ്. ഏറെ സങ്കടത്തോടെ നീരജ് മാധവ് കുറിച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂർണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ ‘ഗൗതമന്റെ രഥം’ എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. Book my showലും മറ്റും വളരെ നല്ല റേറ്റിങ്ങും ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നല്ല കളക്ഷനും ഉണ്ടായിരുന്നു. പക്ഷെ തിങ്കളാഴ്ച്ച മുതൽ പല തീയേറ്ററിലും ആള് കുറവാണെന്നും ചില സ്ഥലങ്ങളിൽ ഷോ നടന്നില്ലെന്നും പറയുന്നു. മറ്റു സിനിമകൾക്കും താരതമ്യേന ഈ ദിവസങ്ങളിൽ ആള് കുറവാണെന്ന് അറിയാൻ സാധിച്ചു. പക്ഷെ കഴിഞ്ഞാഴ്ച്ചത്തെ റിലീസുകൾക്കാണ് ഏറ്റവും പരിക്കേറ്റത്. ഇതിന് പിറകിലുള്ള കാരണം അന്വേഷിച്ചിറങ്ങിയപ്പോൾ മനസിലാക്കാൻ സാധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേൾക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വർത്തകൾ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഇതിനിടെ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തി. സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സ്ഥിതിക് ഇത് ഗൗരവമുള്ള വിഷയം തന്നെയാണ് എന്ന് ബോധ്യവും ഉണ്ട്, എങ്കിലും പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് സർക്കാർ തന്നെ പറയുന്നുണ്ട്. ഈ സമയത്ത് സിനിമ കാണാൻ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീർത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്. ഇത് വളരെ sensitive ആയിട്ടുള്ള ഒരു വിഷയം ആയതിനാൽ എല്ലാവരും എങ്ങനേലും എന്റെ സിനിമ കണ്ട് വിജയിപ്പിക്കണം എന്നൊന്നും ഔചിത്യമില്ലാതെ പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…

എനിക്ക് പറയാനുള്ളത് ഏതാണെന്ന് വെച്ചാൽ, ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവായതുകൊണ്ട് ഈ സിനിമ നടത്തിയെടുക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഹിന്ദിയിൽ വെബ് സീരീസ് ചെയ്യാൻ പോയതായിരുന്നു എന്നൊന്നും പലർക്കും അറിയില്ലായിരുന്നു. അന്ന് ഞാൻ സിനിമയിൽ നിന്ന് ഔട്ടായി എന്ന് വരെ പറഞ്ഞ് നടന്നവരുണ്ട്. ഒരുപാട് പേർ ഞങ്ങടെ നിർമാതാവിനെ പിന്തിരിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു, പക്ഷെ അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു കൂടെ നിന്നു, satellite പോലും സിനിമ ഇറങ്ങീട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾക്കെല്ലാവർക്കും ഈ സിനിമയിൽ അത്രയ്ക്കു വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തീയേറ്ററിൽ എത്തിയപ്പോൾ ചിത്രം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ എങ്കിൽ, ഇന്ന് അതേ സിനിമ അടുത്താഴ്‌ച്ച തീയേറ്ററിൽ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്. നാളെ, വെള്ളിയാഴ്ച്ച വമ്പൻ റീലീസുകൾ ഉണ്ട്. ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരത്ഭുതം സംഭവിച്ചു കുറച്ചു housefull shows ലഭിച്ചാൽ ഒരു പക്ഷെ തിയേറ്റർ ഉടമകൾ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും. അല്ലെങ്കിൽ പിന്നീട് TVയിലൊ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങൾക് എന്നോട് അഭിപ്രായം പറയാം. പക്ഷെ അപ്പഴും ഇങ്ങനെയൊരു നല്ല സിനിമയുടെ കൂടെ നിന്ന ആ പ്രൊഡ്യുസറോട് നീതി പുലർത്താൻ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടം ബാക്കിയാണ്. ഇതാരുടെയും കുറ്റം കൊണ്ടല്ല. ആരോടും പരിഭവവും ഇല്ല. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാൽ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കു മുതൽ എങ്കിലും ആ നിർമാതാവിന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. മലയാള സിനിമ വിജയിക്കട്ടെ. നന്ദി.


ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു നാനോ കാർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റിലിൽ സൂചിപ്പിക്കുന്ന രഥം ഈ നാനോ കാർ തന്നെയാണ്. കുറെ നാളുകൾക്ക് ശേഷമാണ് കേന്ദ്ര കഥാപാത്രമായി ഒരു കാർ എത്തുന്നത്. നീരജ് മാധവിനോടൊപ്പം ബേസിൽ ജോസഫ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആനന്ദ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് എഡിറ്റർ. ഐ സി എൽ ഗ്രൂപ്പാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ എന്ന നവാഗതനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിഷ്ണു ശർമ്മയാണ് ഛായാഗ്രാഹകൻ. ഒരു മിഡിൽ ക്‌ളാസ് കുടുംബത്തിൽ ആദ്യമായി ഒരു കാർ മേടിക്കുന്നതും പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയ്ക്ക് ആധാരം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago