Categories: MalayalamNews

പിന്നെ ഞാനിത് പറയാൻ വേണ്ടി കാട്ടിൽ പോയി ഏറുമാടം കെട്ടി താമസിക്കണോ? ശ്രദ്ധ നേടി നീരജ് മാധവിന്റെ മറുപടി

സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ച് പരിക്ക് പറ്റിയ ഗർഭിണിയായ പിടിയാന മരണപ്പെട്ട വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് താരങ്ങളും എത്തിയിരുന്നു. ബോളിവുഡ് താരങ്ങളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി യുവതാരം നീരജ് മാധവും എത്തിയിരുന്നു.

ഗർഭിണിയായ ആനയെ ക്രൂരമായി കൊന്ന സംഭവത്തെ, മലയോര കർഷകരുടെ അതിജീവനത്തെ പറ്റി പറഞ്ഞു ന്യായീകരിക്കുന്ന സുഹൃത്തുക്കളോട് ഒരു ചോദ്യം, ഈ പടക്കം പൊട്ടിത്തെറിച്ചു മരിച്ചത് ഒരു മനുഷ്യനായിരുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ നിലപാട് ? എന്നാണ് താരം ചോദിച്ചത്. നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.

വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ ആ വാർത്തയുടെ അടിയിൽ ഒരു ആദരാജ്ഞലികൾ എന്നുപോലും എഴുതാൻ വയ്യാത്തവർ ആണ്‌ ഒരു ആന ചത്തതിന് മുതലക്കണ്ണീർ ഒഴുക്കാൻ വരുന്നത് . ഒരു മനുഷ്യൻ ആണ്‌ മരിച്ചതെങ്കിൽ താങ്കൾ ഇതുപോലെ ഒരു പോസ്റ്റ്‌ ഇടുമായിരുന്നോ…..???????? എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് നീരജ് മാധവ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. “ഇന്നേവരെ ഒരാനയും provocation ഇല്ലാതെ മനുഷ്യനെ ഉപദ്രവിച്ചിട്ടില്ല. അവരുടെ territoryൽ കയ്യേറ്റം നടത്തുമ്പഴാണ് അവർ പ്രതികരിക്കുന്നത്. പിന്നെ ആനയുടെ കൂട്ടർക്ക് ഇതുപോലെ ഇവിടെ വന്നു പോസ്റ്റ് ഇടാൻ പറ്റില്ലല്ലോ, അവർക്കു ഇതിന്റെ നൂറിരട്ടി പറയാനുണ്ടാവും. ആ മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ ?”

സർ പിന്നെ സിറ്റിയിൽ പത്ത് നിലയുള്ള ഫ്ലാറ്റിന്‍റെ എട്ടാമത്തെ നിലയിൽ ഇരുന്നു കാട്ടുമൃഗ സ്നേഹം പറയുന്നതുകൊണ്ട് ഒരു റിലാക്സേഷൻ ഉണ്ട്. കാട്ടാന ഇറങ്ങി ബേസ്മെന്റിൽ കിടക്കുന്ന ഓഡി പൊളിക്കുമെന്നുള്ള പേടി വേണ്ടല്ലോ അല്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പിന്നെ ഞാനിത് പറയാൻ വേണ്ടി കാട്ടിൽ പോയി ഏറുമാടം കെട്ടി താമസിക്കണോയെന്നായിരുന്നു നീരജ് തിരിച്ച് ചോദിച്ചത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago