വളരെ പെട്ടന്ന് തന്നെ മലയാള പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച ഒരു താരം ആണ് നീരജ് മാധവ്. തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെയാണ് താരത്തിന് ഉള്ളത്. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ ഹിന്ദിയിലും താരത്തിന് ആരാധകർ ഏറെയാണ്. ബോളിവുഡിൽ താരം അഭിനയിച്ച ദി ഫാമിലി മാൻ എന്ന വെബ് സീരീസ് പ്രേക്ഷക ശ്രദ്ധ നേടിയതോട് കൂടി താരം ഹിന്ദി സിനിമ മേഖലയിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ചെറിയ വേഷങ്ങളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയതെങ്കിലും പെട്ടെന്നായിരുന്നു താരത്തിന്റെ ഉയർച്ച. ഈ കാലയളവിനുള്ളിൽ നായകവേഷത്തിലും താരം അഭിനയിച്ചു. നീരജ് നായകനായി എത്തിയ ഗൗതമന്റെ രഥം എന്ന ചിത്രം മികച്ച അഭിപ്രായമായാണ് നേടിയത്. അഭിനേതാവ് മാത്രമല്ല താൻ നല്ലൊരു നർത്തകൻ കൂടിയാണെന്ന് നീരജ് പലതവണ തെളിയിച്ചിട്ടുണ്ട്.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു നീര്ജും ദീപ്തിയും തമ്മിൽ വിവാഹിതർ ആയത്. കഴിഞ്ഞ ദിവസം ആണ് താരത്തിന് ഒരു പെൺകുഞ്ഞു ജനിച്ചത്. ഈ സന്തോഷ വാർത്ത നീരജ് തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയത്. ആരാധകരും സഹപ്രവർത്തകരുമെല്ലാം താരത്തിന് ആശംസകൾ നേർന്നിരുന്നു.
ദീപ്തി ഗർഭിണി ആയിരുന്ന സമയത്ത് പകർത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പൂർണ്ണഗര്ഭിണിയായ ദീപ്തിക്കൊപ്പമുള്ള ചിത്രം നീരജ് തന്നെയാണ് പങ്കുവെച്ചതും. ബീച്ച് പശ്ചാത്തലത്തിൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പിങ്ക് കളർ ഗൗൺ ആണ് ദീപ്തി ധരിച്ചിരിയ്ക്കുന്നത്. ” ഞങ്ങളുടെ സന്തോഷത്തിന്റെ കൂമ്പാരം വന്നിരിയ്ക്കുകയാണ് , എല്ലാവരോടും ഒരുപാട് സ്നേഹം ” എന്നിങ്ങനെയാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിയ്ക്കുന്നത്.
ഇതിനോടകം നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. മനോഹരമായ ചിത്രങ്ങൾ എന്നും കമന്റുകൾ വന്നിട്ടുണ്ട്. ഇത് ആദ്യമായാണ് താരം ഭാര്യ ഗർഭിണി ആയിട്ടുള്ള ചിത്രം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷമാണു ഇത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് എന്നതും ഇവിടെ ശ്രദ്ധേയമായിട്ടുണ്ട് .താരസുന്ദരിമാർ തോറ്റു പോകുന്ന ഭംഗിയിൽ നീരജിന്റെ ഭാര്യ!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…