Categories: MalayalamNews

ഗ്രാഫിക്സിൽ പുലിമുരുകനെ വിഴുങ്ങാൻ നീരാളിയെത്തുന്നു….!

2018ലെ ആദ്യ മോഹൻലാൽ ചിത്രം നീരാളി മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചിത്രമായിരിക്കുമെന്ന് റിപ്പോർട്ട്. ഒരു ശരാശരി മലയാള സിനിമയുടെ നിർമാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവഴിക്കുന്നത്. ലാലേട്ടൻ തന്നെ നായകനായ പുലി മുരുകനാണ് മലയാളത്തിൽ ഏറ്റവും അധികം പണമിറക്കി ഗ്രാഫിക്സ് ചെയ്തു റിലീസ് ചെയ്ത മലയാള ചിത്രം എന്നാണ് കണക്കാക്കുന്നത്. ഇക്കാര്യത്തിൽ നീരാളി പുലിമുരുകനെ കടത്തി വെട്ടുമെന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ് പറഞ്ഞു. ഇന്ത്യയിലെ തന്നെ മുൻനിര ഗ്രാഫിക്സ് കമ്പനികളിലൊന്നായ ആഫ്റ്റർ ആണ് ചിത്രത്തിന്റെ ഗ്രാഫിക്സ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

Neerali movie – firstlook -poster-mohanlal

നീരാളി ഒരു അഡ്വഞ്ചർ ത്രില്ലറാണെന്ന് സംവിധായകൻ അജോയ് വർമ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഇതിനകം സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമയുടേതായ ഫസ്റ്റ് ലുക്ക് പോസ്റ്റർ അല്ലാതെ മറ്റു സ്റ്റിൽസ് ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിഎഫ്എക്സിന്റെ അതിപ്രാധാന്യം പരിഗണിച്ചാണ് കാമറ ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തികൾ ബോളിവുഡിൽ നിന്നുള്ളവരെ ഏൽപിച്ചത് എന്നാണ് വിവരം. മുംബൈ, തായ്‌ലൻഡ് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മൂൺഷോട്ട്  എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന നീരാളി റംസാൻ റിലീസായി തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago