Categories: MalayalamNews

പൃഥ്വിരാജിന്റെ ‘9’ സംസ്ഥാന അവാർഡ് പരിഗണന ലിസ്റ്റിൽ; നെപോട്ടിസമെന്ന് പരാതിയുമായി ഫിലിം മേക്കേഴ്‌സ്

പൃഥ്വിരാജ് ചിത്രം 9 സംസ്ഥാന അവാർഡ് പരിഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് എതിരെ പരാതിയുമായി ഒരു കൂട്ടം ഫിലിം മേക്കേഴ്‌സ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ മകൻ ജെനൂസ് മുഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. ജൂറി മെംബേഴ്സിന്റെയോ അടുത്ത കുടുംബാംഗങ്ങളുടെയോ ചിത്രങ്ങൾ അവാർഡിനായി പരിഗണിക്കരുതെന്ന അവാർഡ്‌സ് ഗൈഡ്ലൈൻസ് സെക്ഷൻ III (6) ലംഘിച്ചുവെന്നാണ് പരാതി.

2018ലും ഇങ്ങനെ സംഭവിച്ചിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. അക്കാദമിയിൽ അംഗങ്ങളായ ബീന പോളിന്റെ ഭർത്താവ് വേണുഗോപാൽ ഒരുക്കിയ കാർബൺ ആറ് അവാർഡുകളും കമലിന്റെ ആമി രണ്ട് അവാർഡുകളും നേടിയെന്നാണ് പരാതിക്കാർ വാദിക്കുന്നത്. ഇപ്പോൾ കമലിന്റെ മകന്റെ ചിത്രം പരിഗണിച്ചിരിക്കുന്നത് തികഞ്ഞ നെപോട്ടിസമാണെന്നും ഇത് അനുവദിക്കരുതെന്നുമാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണൻ, ടി കെ രാജീവ് കുമാർ, ഇന്ദ്രൻസ് തുടങ്ങിയവർ അവരുടെ ചിത്രങ്ങൾ സംസ്ഥാന അവാർഡ് പരിഗണനക്ക് വന്നപ്പോൾ രാജി വെച്ചത് പോലെ കമലും രാജി വെക്കണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്. അല്ലാത്ത പക്ഷം ജെനൂസിന്റെ ചിത്രം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സെപ്റ്റംബർ 18നാണ് ഈ കേസിൽ വാദം കേൾക്കുന്നത്.

അതേ സമയം പരാതിയിൽ പ്രതികരണവുമായി കമൽ മുന്നോട്ട് എത്തിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണനും ഇന്ദ്രൻസും അവരുടെ ചിത്രങ്ങൾ പരിഗണനക്ക് വന്നത് കൊണ്ടല്ല രാജി വെച്ചതെന്ന് കമൽ പറയുന്നു. അക്കാദമി മെമ്പേഴ്സിന് വ്യക്തിഗതമായ അവാർഡുകൾക്ക് അപേക്ഷിക്കുവാൻ പാടില്ലായെന്നാണ് വ്യക്തമായി നിയമം പറയുന്നുവെന്നും ടി കെ രാജീവ് കുമാർ തന്റെ ചിത്രം ശേഷം അവാർഡ് പരിഗണനക്ക് വന്നപ്പോൾ രാജി വെച്ചത് അത് കൊണ്ടാണെന്നും കമൽ വ്യക്തമാക്കി. പൃഥ്വിരാജാണ് നയന് വേണ്ടി അപേക്ഷ വെച്ചതെന്നും കമൽ വെളിപ്പെടുത്തി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago