ആദ്യദിവസം തന്നെ നൈറ്റ് ഷോകൾ ഫുൾ, വരുന്നത് അവധി ദിവസങ്ങൾ, ബോക്സ് ഓഫീസിൽ ഹിറ്റ് അടിക്കാൻ ‘നേര്’

മോഹൻലാൽ ആരാധകർ ആവേശത്തിലാണ്. കാരണം, അവർ കാത്തിരുന്ന ലാലേട്ടനെ തിരികെ ലഭിച്ചിരിക്കുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ക്രിസ്മസ് റിലീസ് ആയി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. പ്രേക്ഷകർ എന്താണോ ആഗ്രഹിച്ചത് അത് ‘നേര്’ നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് എൻ​ഗേജിം​ഗ് ആയിരുന്നുവെന്നാണ് തിയറ്റർ റിപ്പോർട്ടുകൾ. മോഹൻലാലിനൊപ്പം അനശ്വര രാജനും മികച്ച പ്രകടനത്തിന് തിയറ്ററിൽ കൈയടി നേടി. തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് നേരിൽ അനശ്വര രാജൻ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം വന്നത് റിലീസ് ദിവസത്തെ മറ്റു ഷോകളുടെ ബുക്കിംഗുകളിലും പ്രതിഫലിച്ചു.

ചിത്രത്തിന്‍റെ നൈറ്റ് ഷോകളുടെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്കിംഗ് സൈറ്റുകളില്‍ പൂര്‍‌ണ്ണമായും വിറ്റുപോയി. ഈ ക്രിസ്മസ് അവധിക്കാലത്ത് മോഹൻലാലിന്റെ നേര് തിയറ്ററുകളിൽ മികച്ച നേട്ടം കൊയ്യുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ നൽകുന്നു സൂചന. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago