മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഇടം പിടിച്ച് ‘നേര്’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് റിലീസ് ആയ ദിവസം മുതൽ തിയറ്ററിൽ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ഡിസംബർ 21ന് ആയിരുന്നു റിലീസ് ആയത്. കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് ആദ്യദിവസം തന്നെ നേടിയത്. ഏതായാലും ക്രിസ്മസ് – ന്യൂ ഇയർ അവധിക്കാലം തിയറ്ററുകൾ നേര് കൊണ്ടു പോയി. ഇതിനകം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച നേര് പുതിയ റെക്കോർഡുകൾ സ്വന്തമാക്കാനുള്ള പ്രയാണത്തിലാണ്.
എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ പട്ടികയിലേക്ക് ‘നേര്’ നേരത്തേ തന്നെ എത്തിയിരുന്നു. ആദ്യ പത്തിൽ നിന്ന് ആദ്യ എട്ടിലേക്ക് എന്ന് നില മെച്ചപ്പെടുത്തിയിരിക്കുകയാണ് ചിത്രം ഇപ്പോൾ. എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പ്രേമത്തെയാണ് നേര് പിന്നിലാക്കിയത്. നേരത്തെ എട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പ്രേമം ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. ഇനി നേരിന്റെ തൊട്ടു മുമ്പിലുള്ളത് കുറുപ്പ് ആണ്. നേര് വൻ ജനപ്രീതി നേടിയതിനെ തുടർന്ന് രണ്ടാം വാരത്തിൽ കേരളത്തിലെ സ്ക്രീനുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.
ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…