മലയാളികൾക്ക് ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സ് ലോക്ക് ഡൗണ്‍ കാലത്താണ് ഏറെ പ്രിയപ്പെട്ടതായത്. ആസ്വാദകർ സിനിമകളും വെബ് സീരീസുകളും മാറി മാറി കണ്ട് ഒ ടി ടി പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈമിനെയും നെറ്റ്ഫ്ലിക്സിനെയും നെഞ്ചോട് ചേര്‍ത്തു. നിലവിൽ ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ നെറ്റ്ഫ്ലിക്സ് പങ്കുവച്ച ഒരു കമന്റാണ് ട്രോള്‍ ആയി മാറിയിരിക്കുന്നത്.
മലയാളത്തിൻെറ പ്രമുഖ നടൻ സൗബിന് ഷാഹിറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് നെറ്റ് ഫ്ലിക്സ് ഇന്ത്യയുടെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘ഇരുള്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സൗബിന് പങ്കു വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സൗബിന് പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് ‘ഫോണ്‍ എ ഫ്രണ്ട് ചെയ്യാമോ?’ എന്ന അപേക്ഷയുമായി നെറ്റ് ഫ്ലിക്സ് എത്തിയത്.ഏതായാലും നെറ്റ്ഫ്ലിക്സിന്റെ മലയാളത്തിലുള്ള കമന്റ് കണ്ട് കിളി പോയത് മലയാളികള്‍ക്കാണ്. ‘ഇയ്യോ ദേ മലയാളം’ എന്നായിരുന്നു ആദ്യത്തെ കമന്റ്. തൊട്ടു പിന്നാലെ ചറപറ കമന്റുകള്‍ വന്നു കൊണ്ടേയിരുന്നു. ‘അമ്പടാ, നീ മലയാളിയാണോ’ ‘നാട്ടില്‍ എവിടെയാ സ്ഥലം’ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നെറ്റ്ഫ്ലിക്സിന്റെ കമന്റിനെ ഏറ്റു പിടിക്കുകയാണ് മലയാളികളും.
View this post on Instagram
ഫഹദ് ഫാസില്‍ ‘സീ യൂ സൂണ്‍’ എന്ന മനോഹര ചിത്രത്തിനു ശേഷം നായകനായി എത്തുന്ന ചിത്രമാണ് ‘ഇരുള്’. ഒരു കൊലപാതക പരമ്പരയുടെ ചുരുളുകള്‍ അഴിക്കുന്ന ചിത്രമാണ് ഇരുള്. നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഫഹദിനെ കൂടാതെ സൗബിന് ഷാഹിര്‍, ദര്‍ശന രാജേന്ദ്രന് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഏപ്രില്‍ രണ്ടിനാണ് ‘ഇരുള്’ റിലീസ് ചെയ്യുന്നത്.