ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യയും മകനും; പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പുതിയ കാരക്ടർ പോസ്റ്റർ

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലെ ഏറ്റവും പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആറാട്ടുപുഴ വേലായുധപണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിന്റെയും ചിത്രങ്ങളാണ് പുതിയ കാരക്ടർ പോസ്റ്ററിൽ ഉള്ളത്. സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്; ‘പത്തൊൻപതാം നൂറ്റാണ്ടിന്റെ പതിനഞ്ചാമത്തെ character poster ആണ് ഇന്നിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഭാര്യ വെളുത്തയുടെയും മകൻ കുഞ്ഞിന്റെയും ചിത്രങ്ങളാണ് ഈ പോസ്റ്ററിൽ ഉള്ളത്. പുതുമുഖം നിയയും മാസ്റ്റർ ആദിൽ രാജുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തിരുവിതാംകൂറിലെ ഏറ്റവും ധനികരായ രണ്ടോ മൂന്നോ വ്യക്തികളിൽ ഒരാളായിരുന്നു വേലായുധച്ചേകവർ. അന്നത്തെ കാലത്ത് സ്വന്തമായി നിരവധി പാക്കപ്പലുകളും വിദേശത്തേക്ക് മലഞ്ചരക്ക് കയറ്റുമതിയും വലിയ ഭൂസ്വത്തുക്കളും ഒക്കെയുള്ള കുബേരനെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തി. തിരുവിതാംകൂറിന്റെ ഖജനാവിൽ പണത്തിനു പഞ്ഞം വരുമ്പോൾ സഹായിച്ചിരുന്നവരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരും കോട്ടയത്തുള്ള തരകനും എന്നു പറയുമ്പോൾ ഈ ധനികരുടെ ആസ്തിയെപ്പറ്റി നമുക്കു ചിന്തിക്കാവുന്നതേയുള്ളു. പക്ഷേ ഈ സമ്പത്തും സുഖസൗകര്യങ്ങളും ഒന്നും വേലായുധനെ സന്തോഷിപ്പിച്ചിരുന്നില്ല.

തന്റെ സഹജീവികളായ സാധാരണക്കാരുടെ നരകയാതനയും. അവരെ വെറും കീടങ്ങളെപ്പോലെ ചവിട്ടി മെതിച്ചിരുന്ന മാടമ്പിമാരുടെ ക്രൂരതയും അവസാനിപ്പിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞു വച്ചവനായിരുന്നു വേലായുധച്ചേകവർ. അതുകൊണ്ടു തന്നെ പ്രമാണിമാരുടെയും, മാടമ്പിമാരുടെയും ആജൻമ ശത്രുവുമായിരുന്നു. ജീവൻ പോലും പണയം വെച്ച് വേലായുധൻ യുദ്ധസമാനമായ പോരാട്ടങ്ങൾ നടത്തുമ്പോഴൊക്കെ ഉള്ളിൽ എരിയുന്ന തീയുമായി പ്രാർത്ഥനയോടെ ഇരുന്ന വെളുത്ത തന്റെ ചേകവർക്ക് മാനസികമായ എല്ലാ പിന്തുണയും നൽകിയിരുന്നു. പുതുമുഖം നിയ വെളുത്തയെ ഭംഗിയായി അവതരിപ്പിച്ചു. പലരും ചോദിക്കുന്ന പോലെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം അതുപോലെ പകർത്തുന്ന ഒരു ഡോക്യുമെന്ററി അല്ല ഈ സിനിമ. മറിച്ച് തിരുവിതാംകൂറിന്റെ ചരിത്രം എഴുതിയപ്പോൾ എല്ലാം എന്തുകൊണ്ടോ തഴയപ്പെടുകയും തമസ്കരിക്കുകയും ചെയ്ത സാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയെ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുകയും ആ നവോത്ഥാന നായകൻ സമൂഹത്തിനു വേണ്ടി ചെയ്ത നൻമകളിലൂടെ യാത്ര ചെയ്യുകയുമാണ് ഈ സിനിമ ചെയ്യുന്നത്. ഇതുവരെ മലയാള സിനിമ ചർച്ച ചെയ്യാത്ത മണ്ണിന്റെ മണമുള്ള സംഘർഷഭരിതവും ജീവിതഗന്ധിയുമായ ഒരു കഥ പറയുമ്പോൾ തന്നെ.. ആക്ഷൻ പാക്ക്ട് ആയ ഒരു ത്രില്ലർ കൂടിയായി മാറുകയാണ് ഈ ചരിത്ര സിനിമ. അത്രക്കു നാടകീയത നിറഞ്ഞ പോരാട്ടങ്ങളാണ് വേലായുധച്ചേകവർ നടത്തിയിരുന്നത്.’

തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago