കക്ഷി അമ്മിണിപ്പിള്ള കണ്ടവരാരും അതിലെ നായികയെ മറക്കില്ല. കാരണം, അതുവരെ കണ്ടുവന്ന നായികാ സങ്കൽപങ്ങളിൽ നിന്നൊക്കെ മാറി ആയിരുന്നു കക്ഷി അമ്മിണിപ്പിള്ളയിലെ നായിക. ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്ലസ് സൈസ് നായികയായാണ് ഷിബ് ല ഫറ എത്തിയത്. സിനിമയ്ക്ക് വേണ്ടി 68 കിലോയിൽ നിന്ന് 85 കിലോ ആയി ഭാരം വർദ്ധിപ്പിച്ച താരം സിനിമയ്ക്കു ശേഷം 63 കിലോയിലേക്കാണ് മേക്ക് ഓവർ നടത്തിയത്. ഇതെല്ലാം അന്ന് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. പിന്നീട് സേഫ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു. എന്നാൽ, ഷിബ് ലയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കടൽത്തീരത്ത് നിന്ന് പകർത്തിയ ചിത്രങ്ങളിൽ വളരെ മോഡേണായ വസ്ത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഡെനിം ഷോർട്സിന് ഒപ്പം വൈറ്റ് കാഷ്വൽ ഷർട്ടും ധരിച്ചാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സ്റ്റാൻലി ജോൺസണ ആണ്. ഇടയ്ക്കിടയ്ക്ക് ഷിബ് ല തന്റെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഓഡിഷനിലൂടെ ആയിരുന്നു ഷിബ് ല സിനിമയിൽ എത്തിയത്. മലപ്പുറം സ്വദേശിയാണ് താരം. നേരത്തെ ഒരിക്കൽ കുട്ടിക്കാലത്ത് താൻ അനുഭവിച്ചിരുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് താരം മനസു തുറന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കു വെയ്ക്കാറുണ്ട്. കക്ഷി അമ്മിണിപ്പിള്ളയിലെ കാന്തിയെ ഷിബ് ല മനോഹരമാക്കിയിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ബോഡി ഷെയ്മിങ്ങിന് ചെവി കൊടുക്കാതെ താൻ എന്താണോ അതിൽ സന്തോഷം കണ്ടെത്തുന്ന കഥാപാത്രമായിരുന്നു കാന്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…