മാസം എട്ടുലക്ഷം രൂപ വാടക; ജുഹു ബീച്ചിലേക്ക് പ്രൈവറ്റ് ആക്സസ്; വിക്കി – കാറ്റ് ദമ്പതികളുടെ ഇനിയുളള താമസം ഈ ആഡംബര ഫ്ലാറ്റിൽ

ബോളിവുഡ് താരം കത്രീന കൈഫും വിക്കി കൗശാലും തമ്മിലുള്ള വിവാഹം ആരാധകർ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. വാർത്താമാധ്യമങ്ങളിൽ നിറയെ ഇത്രയും ദിവസം വിവാഹമായിരുന്നു ചർച്ചാവിഷയമെങ്കിൽ ഇപ്പോൾ ഇരുവരും സ്വന്തമാക്കിയ വീടാണ് ചർച്ചയായിരിക്കുന്നത്. മുംബൈയിൽ ജുഹു ബീച്ചിന് അഭിമുഖമായുള്ള അത്യാഡംബര അപ്പാർട്ട്മെന്റിലാണ് ദമ്പതികൾ ഇനി താമസിക്കുക.

പ്രതിമാസം എട്ടുലക്ഷം രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ വാടക. 7000 സ്ക്വയർ ഫീറ്റിലാണ് വീട്. ജൂഹുവിലെ രാജ്മഹൽ കെട്ടിടത്തിലെ എട്ടാം നിലയിലാണ് വിക്കി – കാറ്റ് ദമ്പതികളുടെ വീട്. 1.75 കോടി രൂപയാണ് അഡ്വാൻസ് നൽകിയത്. ജൂഹു ബീച്ചിന് അഭിമുഖമായാണ് കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.

നാല് ബെഡ് റൂം, വിശാലമായ ലിവിംഗ് റൂം, പ്രത്യേക ഡൈനിംഗ് ഏരിയ, പൂജാ മുറി, ആറ് ബാത്ത് റൂമുകൾ, രണ്ട് സർവന്റ് റൂമുകൾ എന്നിവ അപ്പാർട്ട്മെന്റിൽ ഉൾപ്പെടുന്നു. അതിവിശാലമായ ബാൽക്കണിയും ഫ്ലാറ്റിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ആകെ 37 നിലകളുള്ള ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഓരോ നിലയിലും ഓരോ ഫ്ലാറ്റാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ജിം, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഉണ്ട്. വിരാട് കോലി – അനുഷ്‌ക ശർമ ദമ്പതികളുടെ ഫ്ലാറ്റും ഇതേ കെട്ടിടത്തിൽ തന്നെയാണ്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago