കേരളത്തിൽ വമ്പൻ വിജയം കുറിച്ച വൈശാഖിന്റെ ‘നൈറ്റ് ഡ്രൈവ്’ ഇന്ന് മുതൽ വിദേശത്തേക്ക്

മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം നൽകി ശീലമുള്ള ഒരു സംവിധായകനാണ് വൈശാഖ്. ഹിറ്റ് ചിത്രങ്ങളായ പോക്കിരി രാജയും പുലിമുരുകനും മധുരരാജയും ഒക്കെ ഒരുക്കിയ വൈശാഖിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. യുവതാരങ്ങളായ റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രം തിയറ്ററുകളിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മാർച്ച് പതിനൊന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം അടുത്ത വൈശാഖ് ഹിറ്റ് ആയി മാറിയിരിക്കുകയാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ട്വിസ്റ്റുകളാൽ സമ്പന്നമായ ചിത്രം ഒരു രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ ചേർന്നപ്പോൾ ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

ജോർജ് എന്ന ഊബർ ഡ്രൈവർ ആയി റോഷൻ മാത്യു എത്തുമ്പോൾ റിയ റോയ് എന്ന മാധ്യമപ്രവർത്തക ആയാണ് അന്ന ബെൻ എത്തുന്നത്. ബെന്നി മൂപ്പൻ എന്ന പൊലീസ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. കലാഭവൻ ഷാജോൺ, സിദ്ദിഖ്, രഞ്ജി പണിക്കർ, മുത്തുമണി, കൈലാസ്, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശ്ശേരി, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രഞ്ജിൻ രാജ് ആണ് സംഗീതം.

കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തി വമ്പൻ വിജയം കുറിച്ച നൈറ്റ് ഡ്രൈവ് ഇന്ന് മുതൽ വിദേശ മലയാളികൾക്കും മനോഹരമായ അനുഭവമേകുവാൻ ഇന്ത്യക്ക് പുറത്ത് റിലീസിന് എത്തുകയാണ്. ജിസിസി, സിംഗപ്പൂർ, ഓസ്‌ട്രേലിയ, യുകെ, യു എ ഇ, യു എസ് എ എന്നിവിടങ്ങളിലെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago