മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളായ വൈശാഖിന്റെ പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യു, അന്ന ബെൻ എന്നിവർ നായകവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ നായകരാക്കി ഒരുക്കിയ പോക്കിരിരാജ ആയിരുന്നു വൈശാഖിന്റെ ആദ്യചിത്രം. പിന്നീട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത പുലിമുരുകൻ വലിയ ഹിറ്റ് ആയിരുന്നു.
ഒരു ത്രില്ലർ ചിത്രത്തിന്റെ എല്ലാ ചേരുവകളോടും കൂടിയാണ് നൈറ്റ് ഡ്രൈവ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രയിലർ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിൽ എത്തുന്നു. സാറാസ് എന്ന ചിത്രത്തിനു ശേഷം അന്ന ബെന്നും കുരുതി എന്ന ചിത്രത്തിനു ശേഷവും റോഷൻ മാത്യുവിന്റെയും ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന പ്രത്യേകതയുമുണ്ട്.
സീനിയേഴ്സ്, മല്ലു സിങ്, വിശുദ്ധൻ, കസിൻസ്, സൗണ്ട് തോമ, മധുര രാജ എന്നിവയാണ് വൈശാഖിന്റെ മറ്റു ചിത്രങ്ങൾ. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന. എം പദ്മകുമാർ ഒരുക്കുന്ന പത്താം വളവ്, തമിഴ് ചിത്രം കടാവർ എന്നിവ രചിച്ചിരിക്കുന്നതും അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം – ഷാജി കുമാർ, എഡിറ്റിംഗ് – സുനിൽ എസ് പിള്ള, സംഗീതം – രഞ്ജിൻ രാജ്. ഒരു രാത്രി നടക്കുന്ന കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…