യുവതാരം നിഖിൽ സിദ്ധാർത്ഥിന്റെ വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന ചിത്രമാണ് സ്പൈ. വൻ പ്രതീക്ഷയിൽ ഒരുങ്ങുന്ന നാഷണൽ ത്രില്ലർ ചിത്രമാണ് ‘സ്പൈ’. സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ രഹസ്യങ്ങളും മറഞ്ഞിരിക്കുന്ന കഥയും സംസാരിക്കുന്ന ചിത്രമാണ് സ്പൈ. ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സ്പൈയുടെ ടീസർ ലോഞ്ച് ന്യു ഡൽഹി സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സമീപം നടന്നു.
പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. ചരിത്ര പ്രധാനമായ ഒരു സംഭവത്തിനാണ് ഡൽഹി കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. രാജ് പതിൽ മെയ് 15ന് ടീസർ ലോഞ്ച് നടന്നു. ചരിത്രത്തിൽ ആദ്യമായി ഈ വേദിയിൽ വെച്ച് നടക്കുന്ന ആദ്യ ടീസർ ലോഞ്ച് ചടങ്ങ് കൂടിയാണ് ഇത്.
ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ് 29ന് ചിത്രം തീയേറ്ററിൽ എത്തും. ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖിൽ സിദ്ധാർത്ഥ, അഭിനവ് ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റർ – അനിരുദ്ധ് കൃഷ്ണമൂർത്തി, മ്യുസിക് – ശ്രീചരൻ പകല, വിശാൽ ചന്ദ്രശേഖർ, ആർട് – അർജുൻ സുരിഷെട്ടി പി ആർ ഒ – ശബരി
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…