മനോഹരമായ പുഞ്ചിരിയോടെ നടി നിമിഷ സജയൻ; ഫോട്ടോസ്

ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നിമിഷ സജയൻ ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കേറിയ നായികയായി തീർന്നിരിക്കുകയാണ്. ഈട, ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായ നിമിഷ ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയെടുത്തിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച കൈയ്യടിയാണ് താരം നേടിയത്.

നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ് നിമിഷയുടെ പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രം. ജൂൺ പത്തിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ജിസ് ജോയ് ഒരുക്കുന്ന ത്രില്ലർ ചിത്രമായ ‘ഇന്നലെ വരെ’യിൽ ആസിഫ് അലിക്കും ആന്റണി വർഗീസിനുമൊപ്പം നിമിഷ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സിദ്ദിഖ്, അതുല്യ, റെബേക്കാ മോണിക്കാ ജയന്‍, ഡോ.റോണി ഡേവിഡ്, ശ്രീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബോബി-സഞ്ജയ്യുടേതാണ് ഈ ചിത്രത്തിന്റെ കഥ. ഇപ്പോഴിതാ താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. നിറപുഞ്ചിരിയോടെ ഉള്ള ഫോട്ടോസ് ഏറെ മനോഹരവുമാണ്.

മുംബൈയിലെ അംബർനാഥിലാണ് നിമിഷ ജനിച്ചതും വളർന്നതും. അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്, അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായിക രംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്.

Webdesk

Share
Published by
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago