കഴിഞ്ഞ ദിവസമാണ് ഗായകൻ അരുൺ ഗോപനും ഭാര്യയും നടിയും അവതാരകയുമായ നിമ്മി അരുൺ ഗോപനും ആൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിമ്മിയും അരുണും തൻ്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് ആശംസകളുമായി രംഗത്തെത്തിയത്.
ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചെത്തിയ അരുൺ ഗോപനും നിമ്മിയും ഇപ്പോൾ ജീവിതത്തിൻ്റെ പുതിയ റോളിലേക്ക് കടക്കുകയാണ്. നിമ്മി ഇന്ന് രാവിലെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന് കുറിച്ചുകൊണ്ടായിരുന്നു പുത്തൻ വിശേഷം അരുൺ ഫേസ്ബുക്കിലൂടെ അറിയിച്ചത്. വളരെ ആവേശത്തോടെയാണ് കുഞ്ഞു ജനിച്ച കാര്യം അറിയിക്കുന്നതെന്നും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാട് നന്ദിയെന്നും അരുണും നിമ്മിയും കുറിച്ചിരുന്നു. പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുകയാണെന്നും അരുൺ സന്തോഷ വാർത്ത അറിയിച്ചുകൊണ്ട് കുറിച്ചിരുന്നു.
ഒരു കാലത്ത് തരംഗമായി മാറിയ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുണ്‍. പിന്നണി ഗാനരംഗത്തും അരുൺ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്. അവതാരകയായി തിളങ്ങിയ നിമ്മിയുടെ തുടക്കം സൂര്യ ടിവിയിലൂടെയായിരുന്നു. മികച്ച നർത്തകി കൂടിയായ നിമ്മി സീരീയൽ രംഗത്തും സജീവമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…