മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന് പല മുൻനിര നായകന്മാർക്കൊപ്പവും വേഷമിട്ട താരമാണ് നിരഞ്ജന അനൂപ്. നിരഞ്ജനക്ക് നിരവധി ആരാധകരാണ് ഉള്ളത്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സാധാരണ പുറത്തു വിടാറുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് നിരഞ്ജന ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
തന്റെ അഭിനയ ജീവിതത്തെ പറ്റി താരം നേരത്തെ മനസ്സ് തുറന്നിരുന്നു.
താരത്തിന്റെ വാക്കുകൾ:
കുട്ടികാലം മുതൽ രഞ്ജി മാമ എന്നു വിളിക്കുന്ന രഞ്ജിത്തിനൊപ്പം ഷൂട്ടിങ്ങിനും, അവാർഡ് വേദികളിലും ഒക്കെ പോയിട്ടുണ്ട്. അന്നൊന്നും എനിക്ക് അഭിനയ മോഹം ഉണ്ടാകുമെന്നു വീട്ടുകാരും രഞ്ജി മാമയും ഒന്നും വിചാരിച്ചിരുന്നില്ല. ഒടുവിൽ ഒരു തവണത്തേക്ക് മാത്രമാണ് എന്ന രീതിയിലാണ് രഞ്ജിത് ലോഹത്തിൽ അഭിനയിക്കാൻ സമ്മതിച്ചത്.
ഒരു ഉമ്മയുടെ പേരിൽ ഒരു റോൾ കളയാൻ താൽപ്പര്യമില്ലായിരുന്നു, ആദ്യമൊക്കെ രഞ്ജി മാമ വഴി മുടക്കിയായി നിന്നിരുന്നു. സൈറ ഭാനുവിൽ അഭിനയിക്കുന്ന സമയത്ത് അതിന്റെ റൈറ്റർ ആർ ജെ ഷാനിന്റെ ഭാര്യ എന്നോട് പറഞ്ഞു. ഒരു ഉമ്മ കൊടുക്കണം പറ്റുമോ… ഞാൻ പറഞ്ഞു അതിനെന്താ കുഴപ്പമില്ല. ഒരു ഉമ്മയുടെ പേരിൽ ആ റോൾ കളയാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അമ്മയോട് വളരെ ലൈറ്റ് ആയി ആണ് ഞാൻ കാര്യം പറഞ്ഞത്. പിന്നിട് രഞ്ജി മാമ എന്നോട് ഈ സിനിമയെ പറ്റി ചോദിച്ചു. ഞാൻ കഥയും കഥാപാത്രത്തെ പറ്റിയും ഒക്കെ പറഞ്ഞു. പിന്നെ അതിൽ ഒരു ചുംബന സമരത്തിന്റെ സീൻ ഉണ്ടെന്നു ഞാൻ പറഞ്ഞു. അപ്പൊ രഞ്ജി മാമ ചോദിച്ചു ആര് ഉമ്മ വയ്ക്കും. ഞാൻ പറഞ്ഞു ഞാൻ ഉമ്മ വയ്ക്കും . രഞ്ജിമാമ ചോദിച്ചു എവിടെ ഉമ്മ വയ്ക്കും . ഞാൻ പറഞ്ഞു എനിക്ക് അതൊന്നും അറിയില്ല . അതൊന്നും പറ്റില്ല എന്നു രഞ്ജി മാമ പറഞ്ഞു. പിന്നിട് ഞാൻ ഷാൻ ചേട്ടനോട് ചോദിച്ചു ഡയറക്ട് ആയി ഉമ്മ വയ്ക്കണോ എന്നു. വേണമെന്ന് ചേട്ടൻ പറഞ്ഞു. ഒടുവിൽ ഞാൻ പറഞ്ഞു ആ ഉമ്മ കവിളിൽ ആക്കി. അങ്ങനെ ആ ഷോട്ട് എത്തി. എനിക്കാണെങ്കിൽ ഉമ്മ വച്ച് പരിചയവും ഇല്ല. ആദ്യത്തെ ഉമ്മ ലാൻഡ് ചെയ്തത് ചെവിയിലാണ്. പിന്നെ പന്ത്രണ്ടു തവണ വേറെ എവിടെയൊക്കെയോ ആ ഉമ്മ പോയി. ഒടുവിൽ ഒരു ടേക്കിൽ ശെരിയായി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…