മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിരഞ്ജന അനൂപ്. കേരളകൗമുദി ഓണ്‍ലൈനില്‍ താരം നല്‍കിയ അഭിമുഖത്തിലെ ഒരു സുപ്രധാന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ദേവാസുരവും നിരഞ്ജനയുടെ ജീവിതവുമായി തമ്മില്‍ ഒരു ബന്ധമുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന ദേവാസുരം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും തന്റെ മുത്തച്ഛനും മുത്തശ്ശിയുടേയും യഥാര്‍ത്ഥ ജീവിതകഥയാണ് എന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. ദേവാസുരം എന്ന ചിത്രം റിലീസ് ചെയ്ത ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജനിച്ചതെന്നും ആറാം വയസ്സിലാണ് ചിത്രം കാണുന്നതെന്നും നിരഞ്ജന അഭിമുഖത്തില്‍ പറയുന്നു.
കുടുംബകഥയാണെന്നു താന്‍ അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ആണ് മംഗലശ്ശേരി നീലകണ്ഡനും ഭാനുമതി യും തങ്ങളുടെ ആളുകളാണെന്ന് അറിയുന്നതെന്നും താരം വെളിപ്പെടുത്തി. സിനിമ കാണാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും കാരണം ജീവിതത്തില്‍ നേരിട്ട് മുത്തശ്ശനേയും മുത്തശ്ശിയേയും നേരിട്ട് കണ്ടിട്ടില്ലെന്നും നിരഞ്ജന പറഞ്ഞുവയ്ക്കുന്നു. മാത്രമല്ല മംഗലശ്ശേരി തറവാട്ടിലെ ഇളയതലമുറക്കാരി കൂടിയാണ് നിരഞ്ജന അനൂപ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…