‘ഒരു കീടം പോലെയാണ് അയാള്‍, അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്’; സന്തോഷ് വർക്കിയെക്കുറിച്ച് നിത്യ മേനൻ

തെന്നിന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ സിനിമകൾ കൊണ്ടു തന്നെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നിത്യ മേനൻ. ഇന്ദു വി എസ് സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. നിത്യ മേനൻ നായികയായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ എത്തിയത്. ഏതായാലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിന് എത്തിയപ്പോൾ നിത്യ മേനൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

മോഹൻലാൽ നായകനായി എത്തിയ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ ‘ആറാട്ട്’ സിനിമയെക്കുറിച്ച്  ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന് തിയറ്റർ റെസ്പോൺസ് വീഡിയോയിലൂടെ പറഞ്ഞ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെന്നയാൾ നിത്യ മേനനെ തനിക്ക് വിവാഹം കഴിക്കണം എന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനൻ. വർഷങ്ങളായി താൻ നിത്യയോട് ഇക്കാര്യങ്ങൾ സംസാരിച്ച് വരികയാണെന്ന തരത്തിലാണ് സന്തോഷ് വർക്കി മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇക്കാര്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനൻ. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് നിത്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

വർഷങ്ങളായി ഇയാൾ തന്നെ ബുദ്ധിമുട്ടിച്ച് വരികയാണെന്നും കുറേ കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നുമാണ് നിത്യ പറയുന്നത്. അയാൾ പറയുന്നത് കേട്ട് അതൊക്കെ വിശ്വസിച്ചാൽ നമ്മളാകും മണ്ടൻമാർ. കുറേ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അഞ്ചാറ് വർഷങ്ങളായി അയാൾ പിറകെയാണ്. താൻ ആയതുകൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നതെന്നും ഇതിൽ ഒന്നും ഇടപെടാൻ താൽപര്യമില്ലാത്തത് കൊണ്ടാണെന്നും നിത്യ പറഞ്ഞു. പൊലീസിൽ പരാതി കൊടുക്കാൻ പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും പക്ഷേ ഓരോരുത്തർക്കും ഓരോ ജീവിതമാണല്ലോയെന്നും നിത്യ പറഞ്ഞു. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ടെന്നും ജീവിതത്തില്‍ ഒരു കീടം പോലെയാണ് അയാളെന്നും നിത്യ പറയുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago