സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങള്‍. സൈമ പുരസ്‌കാര വേദിയിലാണ് പുതിയ ഗെറ്റപ്പില്‍ താരമെത്തിയത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019 ലെ മികച്ച നടനുള്ള (ക്രിട്ടിക്‌സ്) പുരസ്‌കാരം സ്വീകരിക്കാനായി എത്തിയതായിരുന്നു നിവിന്‍ പോളി. കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് താരം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തിയ ചിത്രമാണ് ‘മൂത്തോന്‍’. ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
അതേ സമയം താരം പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ രൂപം മാറ്റി നടത്തിയതെന്ന് ചര്‍ച്ചകളും സജീവമാണ്. കനകം കാമിനി കലഹം എന്ന ചിത്രത്തിന് വേണ്ടിയാവുമോ അതോ പടവെട്ട് എന്ന ചിത്രത്തിന് വേണ്ടിയോ? പടവെട്ട് എന്ന ചിത്രത്തിന് വേണ്ടി നിവിന്‍ നേരത്തെ നടത്തിയ തയ്യാറെടുപ്പുകള്‍ എല്ലാം വാര്‍ത്തയായിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ‘കനകം കാമിനി കലഹം’ ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘പടവെട്ട്’ രാജീവ് രവിയുടെ ‘തുറമുഖം’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തു വരാനുള്ളത്.
കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീര ഭാരം കൂട്ടിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പടവെട്ട് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തുറമുഖം ആണ് പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…