മലയാളി പ്രേക്ഷകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ നിവിൻ പോളിയും ആന്റണി വർഗീസും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. എന്നും വേറിട്ട ചിത്രങ്ങൾ മാത്രം ഒരുക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ പേര് പോത്ത് എന്നാണ്.
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സീ ജി വര്‍ക്കുകള്‍ ധാരാളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന. നിവിന്‍ പോളിയുടെ സിനിമ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകും പോത്തിലേത്. നിലവില്‍ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്‍. രണ്ടാഴ്ച്ചയ്ക്കു ശേഷം ശ്രീലങ്കയില്‍ കായംകുളം കൊച്ചുണ്ണിയുടെ ബാക്കി ചിത്രീകരണവും പൂര്‍ത്തിയാകും. അങ്കമാലി ഡയറീസിന് ശേഷം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ എന്ന ചിത്രവും വിജയമായതിന്റെ ആഘോഷത്തിലാണ് ആന്റണി വര്‍ഗ്ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഈ.മ.യൗ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തുകയാണ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…