മമ്മൂട്ടി നായകനായെത്തി ഏറെ ശ്രദ്ധ നേടിയ ‘പേരന്‍പി’ന് ശേഷം പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ് സംവിധായകന്‍ റാം. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. നടി അഞ്ജലി നായികയാകുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സൂരിയും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ക്ലാസിക് സിനിമകള്‍ സമ്മാനിക്കുന്നതില്‍ മുന്‍പന്തിയിലാണ് സംവിധായകന്‍ റാം. തന്റെ കരിയറില്‍ 14 വര്‍ഷത്തിനിടയില്‍ നാല് ചിത്രങ്ങളാണ് റാം സംവിധാനം ചെയ്തത്.
മമ്മൂട്ടിയോടൊപ്പമുള്ള ‘പേരന്‍പിന് ശേഷം റാം തന്റെ അടുത്ത സിനിമയിലേക്ക് ഒരു യുവനായകനെ തന്നെ തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. തമിഴ്-മലയാളം ദ്വിഭാഷ ചിത്രമായാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അത് കൂടുതല്‍ പ്രേക്ഷകരിലേക്കെത്തും. വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രമായിരിക്കും നിവിന്‍ പോളിയുടേതെന്നാണ് സൂചന. തമിഴകത്തെ തന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് നിവിന് ഈ അവസരം കാരണമായേക്കാം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.
തുറമുഖം, പടവെട്ട്, കനകം കാമിനി കലഹം, താരം, മഹാവീര്യര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള നിവിന്‍ പോളി ചിത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ത്തില്‍ നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…