Nivin Pauly - Nayanthara Movie Love Action Drama to Hit Theaters as Onam Release
ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലൗ ആക്ഷൻ ഡ്രാമ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ദിനേശനെന്ന നായക കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുമ്പോൾ ശോഭയായി നയൻതാര എത്തുന്നു.ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടൈന്മെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസും വിശാഖ് പി സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നടയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. ജോമോൻ ടി ജോൺ ഛായാഗ്രഹണവും വിവേക് എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ തലശ്ശേരിയിൽ പുരോഗമിക്കുകയാണ്
സാമ്പത്തിക അടിത്തറയുള്ള നാട്ടിലെ ഉയർന്ന കുടുംബാംഗമാണ് ദിനേശൻ. ഒരു വിവാഹച്ചടങ്ങിനിടയിലാണ് മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ശോഭയെ ദിനേശൻ കണ്ടുമുട്ടുന്നത്. ഒരു പാലക്കാടൻ ബ്രാഹ്മണക്കുട്ടിയാണ് ശോഭ. സ്വന്തമായി വരുമാനം കണ്ടെത്തുന്നവൾ. അഭിമാനികളായ രണ്ടുപേരും സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്നവരാണ്. ഇവരുടെ പ്രണയം നർമവും ആക്ഷനും കൂട്ടിയിണക്കിയാണ് ലൗ ആക്ഷൻ ഡ്രാമയിൽ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…