Categories: NewsTamil

ധനുഷ്‌കോടിയുടെ മണ്ണിൽ നിവിനും അഞ്ജലിയും; പേരൻപിന് ശേഷം റാം ഒരുക്കുന്ന ചിത്രം ആരംഭിച്ചു; ഫോട്ടോസ്

നിവിൻ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് രാമേശ്വരത്തെ ധനുഷ്‌കോടിയിൽ ആരംഭിച്ചു. റാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഞ്‌ജലി, സൂരി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മത്സ്യത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത് വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാക്ഷിയാണ്. ചിമ്പുവിന്റെ റിലീസിനൊരുങ്ങുന്ന മാനാടിന്റെ നിർമ്മാണവും ഇതേ കമ്പനിയാണ്.

മമ്മൂക്കയെ നായകനാക്കി ഒരുക്കിയ പേരൻപിന് ശേഷം വീണ്ടുമൊരു മലയാളിതാരത്തെ നായകനാക്കി റാം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രത്യേക പരിഗണന ആവശ്യമുള്ള മകളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ ഹൃദയസ്പർശിയായ കഥയാണ് പേരൻപ് പറയുന്നത്. മമ്മൂട്ടിയുടെ അഭിനയവും ചിത്രത്തിന്റെ വലിയൊരു നേട്ടമായിരുന്നു. 2018ൽ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയർ നടന്നത്. നിവിൻ പോളി ചിത്രവും അത്തരത്തിൽ മികച്ചൊരു ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷ.

നാല് വർഷങ്ങൾക്ക് ശേഷം നിവിൻ പോളി ഈ ചിത്രത്തിലൂടെ തമിഴിലേക്ക് തിരികെ എത്തുകയാണ്. 2017ൽ പുറത്തിറങ്ങിയ റിച്ചിയാണ് നിവിൻ പോളി അഭിനയിച്ച അവസാന തമിഴ് ചിത്രം. കന്നഡ ചിത്രമായ ഉളിദവരു കണ്ടന്തേ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ആ ചിത്രം. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനാണ് തീയറ്ററുകളിൽ എത്തിയ നിവിന്റെ അവസാന ചിത്രം. തുറമുഖം, കനകം കാമിനി കലഹം എന്നിവയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.

 

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago