Categories: MalayalamNews

നിവിൻ പോളിക്ക് ഗോൾഡൻ വിസ; നന്ദി പറഞ്ഞ് താരം

മമ്മൂക്കയും ലാലേട്ടനും പൃഥ്വിയും ദുൽഖർ സൽമാനും ടോവിനോയുമെല്ലാം കരസ്ഥമാക്കിയ ഗോൾഡൻ വിസ മലയാളികളുടെ പ്രിയ നായകൻ നിവിൻ പോളിയും സ്വന്തമാക്കി. മലയാള സിനിമയിൽ ഇവരെക്കൂടാതെ മിഥുൻ രമേശ്, നടി നൈല ഉഷ എന്നിവരും ഗോൾഡൻ വിസ നേടിയിട്ടുണ്ട്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും ഗൾഫ്‌ രാജ്യങ്ങളിലുമായി നിരവധിപേർക്ക് നിരന്തരം പുതിയ ജോലിസാധ്യതകൾ കണ്ടെത്തി നൽകി ഈ രാജ്യങ്ങളുടെയെല്ലാം സാമ്പത്തികരംഗത്ത് വൻ കുതിപ്പേകിക്കൊണ്ടിരിക്കുന്ന മലയാളി വ്യവസായ പ്രമുഖൻ ശ്രീ യൂസഫ് അലിയും നിവിൻ പോളി ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന വേളയിൽ സന്നിഹിതനായിരുന്നു.

സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019ലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോ പത്തോ വര്‍ഷത്തെ കാലാവധി ഗോള്‍ഡന്‍ വിസകള്‍ക്ക് നല്‍കപ്പെടും. കൂടാതെ ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും.സാധാരണഗതിയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലക്ഷ്യമിടുന്നത് രാജ്യത്ത് താമസിച്ചുകൊണ്ട് യുഎഇയില്‍ കാര്യമായ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുള്ള സമ്പന്നരായ വ്യക്തികളെയാണ്.

സംരംഭകരെ കൂടാതെ ഡോക്ടര്‍മാര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങിയ പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ആക്റ്റീവ് ടെക്നോളജി, എഐ ആന്‍ഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുഎഇ ഇന്‍വെന്റേഴ്സിനും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവര്‍ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകള്‍ക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നല്‍കേണ്ടത്. ഇത് യുഎഇ സമ്പദ്‌വ്യവസ്ഥ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. അതേസമയം ശാസ്ത്രജ്ഞര്‍ എമിറേറ്റ്സ് സയന്റിസ്റ്റ് കൗണ്‍സില്‍ അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് എക്സലന്‍സിന്റെ അംഗീകാരമുള്ളവരായിരിക്കണം. കലാകാരന്മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവര്‍. 10 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago