Categories: MalayalamNews

“എനിക്കും അജുവിനും ഇടയിൽ ഒരു കെമിസ്ട്രി ഉള്ളത് കൊണ്ട് ഷൂട്ടിംഗ് രസകരമായിരുന്നു” ലവ് ആക്ഷൻ ഡ്രാമ വിശേഷങ്ങളുമായി നിവിൻ പോളി

വലിയൊരു ഇടവേളക്ക് ശേഷം നിവിൻ പോളി നായകനാകുന്ന ഒരു പക്കാ എന്റർടൈനറാണ് ലൗ ആക്ഷൻ ഡ്രാമ. കായംകുളം കൊച്ചുണ്ണി, മിഖായേൽ, മൂത്തോൻ തുടങ്ങിയ മാസ്സ് ചിത്രങ്ങൾക്ക് ശേഷം തന്റെ തട്ടകത്തിലേക്ക് നിവിൻ പോളി തിരികെയെത്തുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിലൂടെ അജു വർഗീസ് നിർമാതാവും ആകുന്നുവെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനും ചിത്രം സാക്ഷ്യം വഹിക്കുന്നു. ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിവിൻ പോളി.

ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഒപ്പം വീണ്ടുമൊരു ഒത്തുചേരൽ കൂടിയാണീ ചിത്രം. എനിക്കും അജുവിനും ഇടയിൽ ഒരു കെമിസ്ട്രി ഉള്ളത് കൊണ്ട് ഷൂട്ടിംഗ് രസകരമായിരുന്നു. ഇത് ഞങ്ങളുടെ സ്വന്തമിടമായതിനാൽ വലിയ ഒരുക്കങ്ങൾ ഒന്നും വേണ്ടി വന്നില്ല. ധ്യാൻ ഒരുക്കിയ സ്‌ക്രിപ്റ്റിലും ചിരിക്കാൻ ഏറെയുണ്ട്.

ലാലേട്ടനും പ്രണവ് മോഹൻലാലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. 2 മില്യണിലേറെ കാഴ്ച്ചക്കാരുമായി ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago