തമിഴില്‍ പയറ്റി വിജയിച്ച രാഷ്ട്രീയം മലയാളത്തിലും; പടവെട്ട് ഏറ്റെടുത്ത് പ്രേക്ഷകര്‍

തമിഴില്‍ രാഷ്ട്രീയം കൃത്യമായി പറഞ്ഞ ചിത്രങ്ങളാണ് പരിയേറും പെരുമാള്‍, അസുരന്‍, കര്‍ണന്‍, നച്ചത്തിരം നഗര്‍ഗിരത് തുടങ്ങിയവ. രാഷ്ട്രീയം പറയുമ്പോഴും കര്‍ഷകരുടേയും ഗ്രാമീണരുടേയും സാധാരണക്കാരുടേയും ജീവിതവും ചിത്രം വരച്ച് കാട്ടുന്നുണ്ട്. ഇൗ ഒരു ഗണത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് നിവിന്‍ പോളി നായകനായി എത്തിയ പടവെട്ട്. കൃത്യമായ രാഷ്ട്രീയവും സാധാരണക്കാരുടെ ജീവിതവുമെല്ലാം അടയാളപ്പെടുത്തുന്നുണ്ട് പടവെട്ട്.

കൃത്യമായ ലക്ഷ്യമോ ചിന്തകളോ ഒന്നുമില്ലാത്ത സാധാരണക്കാരനായ രവിയില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. പശുവിനെ വളര്‍ത്തി കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന ഇളയമ്മ പുഷ്പയുടെ തണലിലാണ് അവന്റെ ജീവിതം. അവഹേളനവും അവജ്ഞയും ഏറ്റുവാങ്ങി ചോര്‍ന്നൊലില്‍ക്കുന്ന വീട്ടില്‍ അയാള്‍ ജീവിതം തള്ളിനീക്കുകയാണ്. ശരീരത്തേക്കാളേറെ മനസിനെ ബാധിച്ച വിരസതയാണ് അയാളെ മടിയനാക്കിയത്. രവി എന്ന വ്യക്തിയുടെ സാന്നിധ്യമോ അഭിപ്രായമോ ആര്‍ക്കും എങ്ങും പരിഗണനയിലില്ല. സ്വന്തമായി പദ്ധതിയില്ലാത്ത രവി മറ്റുള്ളവരുടെ പദ്ധതിയുടെ ഭാഗമാകുമ്പോഴാണ് സ്വയം തിരിച്ചറിയുന്നത്. സമീപകാലത്ത് നടന്ന കര്‍ഷക സമരവും അതിന്റെ കാര്യങ്ങളും സിനിമയില്‍ വന്നു പോകുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയം കടുപ്പമാക്കാതെ ജനത്തിന് മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കാന്‍ ലിജു കൃഷ്ണന്‍ എന്ന എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. വേലിക്കകത്തു കയറുന്ന കാട്ടുപന്നിയെ പോലും കൃത്യമായ രാഷ്ട്രീയ ബിംബംമായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു.

കോറോത്ത് രവിയായി നിവിനും നേതാവ് കുയ്യാലിയായി ഷമ്മി തിലകനും പുഷ്പയായി രമ്യ സുരേഷും തിളങ്ങി. ഷൈന്‍ ടോം ചാക്കോ, നിര്‍മ്മാതാവ് കൂടിയായ സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി എന്നിവരും മികച്ചു നിന്നു. അകാലത്തില്‍ വിടപറഞ്ഞ കൈനകരി തങ്കരാജ്, അനില്‍ നെടുമങ്ങാട് എന്നിവരും അവരുടെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്തുകാട്ടുന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago