പ്രേക്ഷകർക്ക് മുൻപിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ വ്യക്തിയാണ് നിയാസ് ബക്കർ. നർമത്തിന്റെ മർമം അറിഞ്ഞ് പ്രേക്ഷകരെ വലയിലാക്കാൻ കെൽപുള്ള നടനാണ് അദ്ദേഹം. സ്ക്രീനിലെ തമാശകൾക്ക് പിന്നിൽ നാട്യങ്ങളില്ലാത്ത സത്യസന്ധമായ ഒരു ഒരു മനുഷ്യ ഹൃദയം ഉണ്ട് അദ്ദേഹത്തിൽ. വിവാഹം കഴിഞ്ഞ് തന്റെ മകൾ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ കണ്ണുനിറയുന്ന ഒരു സാധാരണക്കാരൻ. മകളുടെ വിവാഹത്തിന് മമ്മൂട്ടിയെ ക്ഷണിക്കാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവം തുറന്നു പറയുകയാണ് നിയാസ് ഇപ്പോൾ. കല്യാണം ക്ഷണിക്കാനായി ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ നിയാസിനെ വിളിച്ച് കാരവനിൽ ഇരുത്തി കുടുംബ കാര്യങ്ങളെല്ലാം മമ്മൂട്ടി ചോദിച്ചറിഞ്ഞു.
നിനക്ക് കെട്ടിക്കാൻ പ്രായമായ മകൾ ഉണ്ടോ എന്നതായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. നിയാസിന്റെ മകൾക്ക് 21 വയസ്സായി എന്ന് പറഞ്ഞപ്പോൾ കെട്ടിക്കാൻ പ്രായമായൊന്നുമില്ല നീ പിടിച്ചു കെട്ടിച്ചു വിടുന്നതാണ് എന്ന് മമ്മൂട്ടി തമാശരൂപേണ പറഞ്ഞു.കല്യാണം എറണാകുളത്ത് വച്ചായിരുന്നു നടന്നത്. അതിനാൽ മമ്മൂക്ക എത്താൻ ശ്രമിക്കാം എന്ന് മാത്രമായിരുന്നു നിയാസിനോട് പറഞ്ഞത്. പക്ഷേ കല്യാണദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് മമ്മൂക്ക എത്തി. തന്റെ മകൾക്ക് നൽകാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമായി മമ്മൂട്ടിയുടെ വരവ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…