ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സാന്ത്വനം. സീരിയലിൽ ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഷഫ്നയുടെ ഭർത്താവ് സജിനാണ്. സജിൻ ഒരു പുതുമുഖമാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വർഷങ്ങൾക്കു മുൻപേ തന്നെ അഭിനയ മോഹവുമായി സിനിമാരംഗത്തെത്തിയ ഒരു താരമാണ് സജിൻ. ഷഫ്ന ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച പ്ലസ്ടു എന്ന ചിത്രത്തിലൂടെ തന്നെയാണ് സജിനും അരങ്ങേറ്റം കുറിച്ചത്. എന്നാൽ പിന്നീട് നല്ല വേഷങ്ങളൊന്നും ലഭിച്ചില്ല എന്നും പല പല ജോലികൾ മാറിമാറി ചെയ്തു എങ്കിലും അഭിനയം മാത്രമായിരുന്നു തന്റെ മനസ്സിൽ എന്നും അദ്ദേഹം പറയുന്നു. മനസ്സ് മടുത്തു പോയ അവസരങ്ങളിൽ ഷഫ്ന മാത്രമാണ് കൂടെ നിന്നത് എന്നും താരം പറയുന്നുണ്ട്.
സജിന്റെ വാക്കുകൾ:
ഏറ്റവും കൂടുതൽ പിന്തുണയ്‌ക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അത് ഭാര്യ ഷഫ്ന തന്നെയാണ്. എന്റെ മടങ്ങി വരവിന് ഏറെ കാത്തിരുന്നതും അവളാണ്. അഭിനയത്തോട് എനിക്ക് എത്രത്തോളം ഇഷ്‌ടമുണ്ടെന്നത് അവൾക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഇത്രയും വർഷത്തെ കാത്തിരിപ്പൊന്നും അവൾക്ക് ഒരു പ്രശ്‌നമായിരുന്നില്ല, വീട്ടിൽ അച്‌ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തിയമ്മ എല്ലാവരും നന്നായി പിന്തുണയ്‌ക്കുന്നുണ്ട്. സത്യത്തിൽ അവരെല്ലാം എന്റെ ഈ മടങ്ങിവരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഷ്‌ടപ്പാടുകളൊക്കെ നന്നായി അറിയാവുന്നത് അവർക്കായിരുന്നല്ലോ. അപ്പോഴൊന്നും മറ്റൊരു ജോലിക്ക് ശ്രമിക്ക് എന്നു പറഞ്ഞ് അവരാരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും. മനസ് മടുത്തു പോയ സമയമൊക്കെയുണ്ടായിട്ടുണ്ട്.
എന്നെങ്കിലുമൊരു നാൾ എന്റെ സ്വപ്‌നത്തിലേക്ക് ഞാനെത്തുമെന്ന ഉറപ്പായിരുന്നു അപ്പോഴെല്ലാം കരുത്തായത്. നല്ലൊരു വേഷത്തിന് വേണ്ടിയുള്ള അന്വേഷണം കുറച്ചധികം വർഷമായെന്ന് എനിക്കും അറിയാം. ഓഡിഷൻ അറ്റൻഡ് ചെയ്യുക, അവസരങ്ങൾ തേടിപ്പോവുക ഇതൊക്കെയായിരുന്നു പ്രധാന പരിപാടികൾ. പറയുമ്പോൾ അത് ഈസിയായി തോന്നും. പക്ഷേ അന്നൊക്കെ ഒത്തിരി വിഷമിച്ചിട്ടുണ്ട്. ഇതിനിടയിൽ ഒരു കാർഷോറൂമിൽ സെയിൽസിൽ വർക്ക് ചെയ്‌തിരുന്നു. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കിയിട്ടുമുണ്ട്. ഇതിനിടയിൽ ഒരു തമിഴ് സീരിയൽ ചെയ്‌തിരുന്നു. പക്ഷേ അത് കുറച്ച് നാളേ ഉണ്ടായിരുന്നുള്ളൂ. പിന്നെയും ഗ്യാപ് വന്നു. അപ്പോഴും മുടങ്ങാതെ ചെയ്‌ത ഒന്നേയുള്ളൂ, അവസരങ്ങൾക്കായുള്ള അന്വേഷണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…