’10 വയസുള്ള പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങൾക്ക് പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല’ – രമേഷ് പിഷാരടിക്ക് പിന്തുണയുമായി ബാദുഷ

അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി നായകനായി എത്തിയ ചിത്രം നോ വേ ഔട്ട് കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ആയത്. ചിത്രം കണ്ടതിനു ശേഷം രമേഷ് പിഷാരടിയുടെ മകൾ നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിലർ കുട്ടിയുടെ അഭിപ്രായപ്രകടനത്തെ വളരെ മോശമായ രീതിയിൽ ഉപയോഗിച്ചു. ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ആയ എൻ എം ബാദുഷ. 10 വയസുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൻ എം ബാദുഷ പറഞ്ഞു.

എൻ എം ബാദുഷയുടെ വാക്കുകൾ, ‘സ്വന്തം അച്ഛൻ സിനിമയിൽ അഭിനയിച്ച സീൻ കണ്ട് വിഷമിച്ച ഒരു പെൺകുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലർ. കുരുന്നുകളെ പോലും വെറുതെ വിടാൻ തയ്യാറാകാതെ, ഇത്തരത്തിൽ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാൻ നാട്ടിൽ ഒരു നിയമവുമില്ലെന്നാണോ? നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിച്ചോളൂ.. പോരായ്മകൾ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാൻ ഒരു മടിയുമില്ല ശ്രീ രമേഷ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ. 10 വയസുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല. രമേഷിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും.’ – എൻ എം ബാദുഷ കുറിച്ചത് ഇങ്ങനെ.

ചിത്രത്തിൽ നിറയെ ദേഷ്യപ്പെടലും പ്ലേറ്റു പൊട്ടിക്കലുമാണെന്നും അതുകൊണ്ടു തന്നെ തനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ലെന്നുമാണ് രമേഷ് പിഷാരടിയുടെ മകൾ പറഞ്ഞത്. തനിക്ക് കോമഡി പടങ്ങൾ ഇഷ്ടമാണെന്നും ഇതിലൊരു തരി കോമഡി ഇല്ലെന്നും മുഴുവൻ സീരിയസ്നെസ് ആണെന്നും മകൾ പറഞ്ഞിരുന്നു. മകൾ ഇങ്ങനെ പറഞ്ഞതിനെക്കുറിച്ച് രമേഷ് പിഷാരടിയോട് ചോദിച്ചപ്പോൾ അവൾ ഒരു അച്ഛൻ കുഞ്ഞാണെന്നും കണ്ടു കൊണ്ടിരിക്കാൻ കുറച്ച് പാടുണ്ടായിട്ടുണ്ടാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ കാരണം കൊണ്ട് തന്റെ അമ്മയൊന്നും ഷോ കാണാൻ വന്നിട്ടില്ലെന്നും പിഷാരടി പറഞ്ഞു. ഏതായാലും പിഷാരടിയുടെ മകൾ പറഞ്ഞതിനെ ട്രോളൻമാർ വെറുതെ വിട്ടില്ല.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago