‘വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’; ട്രോളായി ‘ന്നാ താൻ കേസ് കൊട്’ പോസ്റ്റർ, റിലീസ് ദിനത്തിൽ തന്നെ കനത്ത സൈബർ ആക്രമണം നേരിട്ട് ചിത്രം

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഇന്ന് തിയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. റിലീസിനോട് അനുബന്ധിച്ച് വാർത്താമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്റിലെ വാചകം. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എതിരെ സോഷ്യൽമീഡിയയിൽ സൈബർ ആക്രമണം ശക്തമാണ്.

‘റോഡിൽ കുഴിയുണ്ടെന്നും എന്നാലും തിയറ്ററിലേക്ക് വന്നേക്കണേ’ എന്നുമുള്ള പരസ്യവാചകമാണ് ചിലരെ ചൊടിപ്പിച്ചത്. റോഡിലെ കുഴി ദേശീയ കുഴിയാണോ സംസ്ഥാനകുഴിയാണോ എന്ന തരത്തിലുള്ള തർക്കം ഒരു ഭാഗത്ത് നടക്കുമ്പോൾ ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വേറെ കുറേപേർ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങൾ ആണ് പോസ്റ്ററിന് ലഭിക്കുന്നത്.

സിനിമയുടെ പ്രമേയവുമായി ബന്ധമുള്ളതു കൊണ്ടാണ് ഈ വാചകം ചേർത്തിരിക്കുന്നെന്ന വിശദീകരണങ്ങൾക്ക് ഒന്നും ചെവി കൊടുക്കാതെ സമകാലിക രാഷ്ട്രീയ സാഹചര്യവുമായി ചേർത്തുവെച്ച് ചിത്ര ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്ററിൽ ഈ വാചകം ചേർത്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്. ആന്റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago