തടി അൽപ്പം കുറയ്ക്കണമെന്ന് വീണാ നായർ ചിന്തിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. പക്ഷേ, ഓരോരോ തിരക്കുകളും മറ്റുമായി തീരുമാനം നീണ്ടു പോയി.ലോക്ക് ഡൗൺ ആയപ്പോൾ അല്ലറ ചില്ലറ പാചക പരീക്ഷണങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളുമൊക്കെയായി വണ്ണം കുതിച്ച് തൊണ്ണൂറ്റേഴിലെത്തിയതോടെ വീണ ഉറപ്പിച്ചു – ഇനി താമസിപ്പിക്കേണ്ട… ഉന്തിനൊപ്പം ഒരു തള്ള് എന്ന പോലെ മേക്കോവര്‍ ആവശ്യമുള്ള ഒരു കഥാപാത്രവും അപ്പോഴേക്കും വീണയെ തേടിയെത്തി. തടി കുറയ്ക്കാനാണെങ്കിൽ ഇതാണ് എല്ലാം കൊണ്ടും നല്ല സമയം. അങ്ങനെ വീണ തന്റെ ശരീരത്തെ പുതിയ ലുക്കിലേക്കെത്തിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
ഇതിനോടകം അഞ്ചരക്കിലോയിലധികം കുറഞ്ഞു. ഇനിയും കൃത്യമായ പരിചരണത്തിലൂടെ വണ്ണം കൂടുതൽ കുറയ്ക്കാനാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി തീരുമാനിച്ചിരിക്കുന്നത്.സത്യത്തിൽ ഒത്തിരി വണ്ണം കുറഞ്ഞിട്ടില്ല. ഹെയർ സ്റ്റൈൽ കൂടി മാറ്റിയതോടെ കൂടുതൽ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവർ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കും.തടി കുറയ്ക്കണം എന്ന് കുറേ കാലമായി കരുതുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോൾ എന്റെ വെയിറ്റ് 81 കിലോ ആയിരുന്നു. ലോക്ക് ഡൗൺ സമയത്തെ കുക്കിങ് പരീക്ഷണം വീണ്ടും വെയിറ്റ് കൂടാൻ കാരണമായി. 97 വരെയായി. ഇപ്പോൾ അത് കുറഞ്ഞ് 85 ആയി.
ആയുർവേദമാണ് ചെയ്തത്. 16 ദിവസത്തെ ഉഴിച്ചിലും പിഴിച്ചിലുമായിരുന്നു. ബാക്ക് പെയിനിന്റെ ചികിത്സ കൂടി ഒപ്പം ചെയ്തു.അവിടെ ഭക്ഷണ നിയന്ത്രണവുമുണ്ടായിരുന്നു. ഹെവി ഡയറ്റല്ല. ഫ്രൂട്ട്സ് ആണ് പ്രധാനം. കൊഴുപ്പുള്ള ഒന്നും തരില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേർക്കും.രാവിലെ ആറ് മണിക്ക് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് തരും. പ്രാതലിന് ഫ്രൂട്ട്സ്. കൂടുതലും പൈനാപ്പിളും തണ്ണിമത്തനും പപ്പായയുമാണ്. അത് വേണ്ടാത്തവർക്ക് മറ്റുള്ളവ നൽകും. ഉച്ചയ്ക്ക് തോരനും അവിയലുമാണ് പ്രധാനം. ഒപ്പം ഫ്രൂട്സ്. ഇടയ്ക്ക് കഞ്ഞി തരും. ചില ദിവസം പരിപ്പും കിച്ചടിയും. തീരെ പറ്റുന്നില്ലെങ്കിൽ വൈകിട്ട് ഒരു ചപ്പാത്തി. വെജ് സൂപ്പ് രണ്ടു നേരം നിർബന്ധം. രാത്രിയിൽ സൂപ്പും അവിയലേ തോരനോ പയറ് വേവിച്ചതോ. 14 ദിവസവും യോഗ, സ്റ്റീം ബാത്ത്, മസാജ് എല്ലാം ഉണ്ടാകും. ഒപ്പം മരുന്നുകളും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…