നടനും സംവിധായകനുമായ രമേഷ് പിഷാരടി നായകനായി എത്തുന്ന ചിത്രമായ ‘നോ വേ ഔട്ട്’ സിനിമയുടെ ട്രയിലർ എത്തി. നവാഗതനായ നിതിൻ ദേവീദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സർവൈവൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രയിലറിൽ ഗംഭീരപ്രകടനമാണ് രമേഷ് പിഷാരടി കാഴ്ച വെച്ചിരിക്കുന്നത്. ഇതിനകം നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് രമേഷ് പിഷാരടി. അതുകൊണ്ടു തന്നെ ഒരു സീരിയസ് കഥാപാത്രമായി രമേഷ് പിഷാരടി എത്തുന്നു എന്നത് പ്രേക്ഷകർക്കും ഒരു പുതുമയാണ്. നിധിൻ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ഏപ്രിൽ 22ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു കുരുക്കിൽപ്പെട്ടു പോയ രമേഷ് പിഷാരടി അതിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന വേറിട്ട ശ്രമങ്ങളാണ് ട്രയിലറിൽ കാണിക്കുന്നത്. റിമോ എന്റർടയിൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് പട്ടാമ്പി. വർഗീസ് ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം – കെ ആർ രാഹുൽ, കലാസംവിധാനം – ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം – സുജിത് മട്ടന്നൂർ, മേക്കപ്പ് – അമൽ ചന്ദ്രൻ, സംഘട്ടനം – മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആകാശ് രാംകുമാർ, സ്റ്റിൽസ് – ശ്രീനി മഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആകാശ് രാംകുമാർ, വാർത്താപ്രചരണം – എ എസ് ദിനേശ്.
മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണ് സർവൈവൽ ത്രില്ലറുകൾ. ഹാസ്യനടനായി പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ രമേഷ് പിഷാരടി തന്നെ ഇത്തരമൊരു സർവൈവൽ ത്രില്ലറിൽ നായകനായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…