ഒമർ ലുലു സംവിധാനം ചെയ്‌ത ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നൂറിൻ ഷെരീഫ്. ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ‘ധമാക്ക’യിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. ധമാക്കയിൽ ഒരു ഡാൻസ് സീനിൽ മാത്രമാണ് നൂറിൻ അഭിനയിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും നൂറിന്‍ വലിയ ശ്രദ്ധാകേന്ദ്രമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.താരം പ്രണയത്തിലാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നൂറിൻ പോസ്റ്റ് ചെയ്യുകയുണ്ടായി. ഒരു പുരുഷന്റെ കൈയും നൂറിന്റെ കൈയും ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് നൂറിൻ പോസ്റ്റ് ചെയ്തത് . ഏറെ വാർത്താപ്രാധാന്യം നേടിയ ഈ പോസ്റ്റ് നൂറിന്റെ കാമുകൻ ആരാണ് എന്ന തരത്തിലുള്ള ചൂടേറിയ ചർച്ചകൾക്ക് വഴി തെളിച്ചു.
ഇപ്പോൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം തന്നെ. താൻ ഫേക്ക് മേക്കപ്പ് പരീക്ഷിച്ചതാണെന്നും ഫേക്ക് മേക്കപ്പിലൂടെ തന്റെ ഒരു കൈ ആണുങ്ങളുടെ പോലെ മാറ്റിയതാണെന്നും താരം തന്റെ അടുത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.ഇതോടെ ഈ ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമായിരിക്കുകയാണ്.
സിനിമ രംഗത്തു നിന്നുള്ളവർ പോലും നൂറിൻ കമ്മിറ്റഡായോ എന്ന് അറിയാൻ ആകാംക്ഷയിലായിരുന്നു. ‘കമ്മിറ്റഡായോ’ എന്ന് അഞ്ജലി അമീര്‍ കമന്റിലൂടെ ചോദിച്ചത്. എന്നാല്‍ ഇതിന് നൂറിൻ നൽകിയിരിക്കുന്ന മറുപടി ഒരു സ്‌മെെലി മാത്രമാണ്. എല്ലാവിധ ആശംസകളും നേരുന്നതായി സംവിധായകൻ ഒമർ ലുലു കമന്റ് ചെയ്‌തു. വിവാഹത്തെ കുറിച്ചാണോ നൂറിൻ പറഞ്ഞിരിക്കുന്നതെന്ന് പോസ്റ്റിൽ നിന്ന് വ്യക്തമല്ലായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…