സംസ്ഥാനത്ത് തുടര്‍ഭരണം വരുന്നതിനോട് ഒട്ടും താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് നടനും മുന്‍ എം പിയുമായ ഇന്നസെന്റ്. അദ്ദേഹം കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളാഴിരുന്നു ഈ കാര്യം വ്യക്തമാക്കിയത്.
![Innacent](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/Innacent.jpg?resize=788%2C525&ssl=1)
വീണ്ടും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ലോകത്ത് നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും ആ കാരണത്താലാണ് തുടര്‍ഭരണത്തില്‍ തനിക്ക് താത്പര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു.ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്.
![Innacent....](https://i0.wp.com/cinemadaddy.com/wp-content/uploads/2021/04/Innacent.....jpg?resize=788%2C383&ssl=1)
മുഖ്യമന്ത്രി രാജിവെയ്ക്കണം, മുഖ്യമന്ത്രി രാജിവെയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’ഇന്നസെന്റ് പറഞ്ഞു.മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ കേരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണം. ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും വരും.’-ഇന്നസെന്റ് പറഞ്ഞു.