കേരളത്തിൽ നാളെ ചെറുതും വലുതുമായ എട്ടോളം ചിത്രങ്ങളാണ് തീയറ്ററുകളിൽ എത്തുന്നത്. ഓട്ടർഷ, കോണ്ടസ്സ, 369, പാപ്പാസ്, ഒറ്റയ്ക്കൊരു കാമുകൻ, മാധവീയം, സമക്ഷം, ഇപ്പോഴും എപ്പോഴും സ്‌തുതിയായിരിക്കട്ടെ എന്നീ ചിത്രങ്ങളാണ് നാളെ തീയറ്ററുകളിൽ എത്തുന്നത്. ദൃശ്യം, അനാര്‍ക്കലി, സെവന്‍ത് ഡേ, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനും ജെയിംസ് ആന്‍ഡ് ആലിസ് എന്ന ചിത്രത്തിന്റെ സംവിധായകനുമായ സുജിത് വാസുദേവ് ആണ് ഓട്ടര്‍ഷ അണിയിച്ചൊരുക്കുന്നത്. ജയരാജ് മിത്രയുടേതാണ് തിരക്കഥ. കണ്ണൂരിലെ ചന്തപ്പുര ഓട്ടോ സ്റ്റാന്‍ഡിലേക്ക് അനിത എന്ന പെണ്‍കുട്ടി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അനുശ്രീയാണ് അനിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനോടകം ഹിറ്റായ ഓട്ടര്‍ഷയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ശരത് ആണ്. ജോണ്‍കുട്ടി ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സുദീപ് ഇ എസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോണ്ടസയാണ് നാളെ തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. അപ്പാനി ശരത് നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ശ്രീജിത് രവിയുമുണ്ട്. സിനില്‍ സൈനുദീന്‍, സുനില്‍ സുഗത രാജേഷ് ശര്‍മ , ആതിര പട്ടേല്‍, കിച്ചു ഡെല്ലസ് എന്നിവരും അഭിനേതാക്കളാകുന്ന ചിത്രം വളാഞ്ചേരിയിലും പട്ടാമ്പിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ചിത്രം മംഗ്ലീഷിന് തിരക്കഥ ഒരുക്കിയ റിയാസാണ് കോണ്ടസയുടെ രചന നിര്‍വഹിക്കുന്നത്. പിപ്പി ക്രിയേറ്റീവ് വര്‍ക്ക്‌സ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ സുഭാഷ് പിപ്പിയാണ് ചിത്രം നിര്‍മിക്കുന്നത്.
ഹേമന്ത് മേനോൻ, മിയാശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെഫിൻ ജോയ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ 369ഉം നാളെ തീയറ്ററുകളിലെത്തുന്നു. ലോനപ്പൻ എന്ന കുട്ടിയും അവന്റെ തേഞ്ഞു പഴകിയ ചെരുപ്പും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന പാപ്പാസും നാളെ തീയറ്ററുകളിൽ എത്തുന്നു. നവാഗതനായ സമ്പത്താണ് ചിത്രത്തിന്റെ സംവിധാനം. ഇരട്ട സംവിധായകരായ അജിൻലാലും ജയൻ വന്നേരിയും ചേർന്നൊരുക്കുന്ന ഒറ്റക്കൊരു കാമുകനും നാളെയെത്തുന്ന ചിത്രങ്ങളിൽ ഒന്നാണ് ജോജു ജോർജ്, അഭിരാമി എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് കെ സുധീഷും ശ്രീഷ് കുമാറുമാണ്.
വിനീതും പുതുമുഖനായിക പ്രണയയും ഒന്നിക്കുന്ന തേജസ് പെരുമണ്ണ ചിത്രം മാധവീയം, കൈലേഷിനെ നായകനാക്കി അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്ന് സംവിധാനം ചെയ്യുന്ന സമക്ഷം, സംവിധായകൻ രഞ്ജിത്തിന്റെ സഹോദരൻ രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഇപ്പോഴും എപ്പോഴും സ്‌തുതിയായിരിക്കട്ടെ എന്നീ ചിത്രങ്ങളും വിജയം തേടി നാളെ തീയറ്ററുകളിൽ എത്തുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…